Pan Aadhaar Safety: പാൻ, ആധാറുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍...
Pan Aadhaar Safety: അടുത്തിടെ നിരവധി പ്രമുഖരുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും സുരക്ഷിതമായി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും വേണം.
Pan Aadhaar Safety: ഇന്ത്യയിലെ ഏതൊരു വ്യക്തിയുടെയും രണ്ട് പ്രധാന രേഖകളാണ് പാൻ കാർഡും ആധാർ കാർഡും. അതേസമയം, ഡിജിറ്റൈസേഷൻ ശക്തിപ്രാപിച്ചതോടെ ഓൺലൈൻ തട്ടിപ്പുകളും അതിവേഗം വർധിച്ചുവരികയാണ്.
Also Read: Lucky Zodiac Signs In May 2023: മെയ് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങള്‍!!
അടുത്തിടെ നിരവധി പ്രമുഖരുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും സുരക്ഷിതമായി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും വേണം. പാൻ കാർഡും ആധാർ കാർഡും എപ്പോഴും സുരക്ഷിതമായിരിക്കാൻ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
Also Read: Navratna Ring benefits: നവരത്ന മോതിരം ധരിച്ചാൽ ലഭിക്കും അത്ഭുത ഫലങ്ങള്‍!!
ആധാർ-പാൻ ദുരുപയോഗം എങ്ങനെ ഒഴിവാക്കാം?
1) നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും എല്ലായിടത്തും കൊണ്ടുപോകുന്നത് ഒഴിവാക്കുക. പകരം, സാധ്യമാകുന്നിടത്തെല്ലാം വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ മറ്റ് ഐഡികള്‍ നല്‍കാന്‍ ശ്രമിക്കുക.
2) നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ ആധികാരികരായ ആളുകളുമായോ കമ്പനികളുമായോ മാത്രം പങ്കിടുകയും തീയതി സഹിതം അതിന്‍റെ ഫോട്ടോ കോപ്പിയിൽ ഒപ്പിടുകയും ചെയ്യുക.
3) സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഓൺലൈൻ പോർട്ടലുകളിൽ നിങ്ങളുടെ മുഴുവൻ പേരും ജനനത്തീയതിയും നൽകുന്നത് ഒഴിവാക്കുക. നിങ്ങളുടെ പാൻ ട്രാക്ക് ചെയ്യാൻ ഇവ ഉപയോഗിക്കാം.
4) നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക
5) ഫോൺ നഷ്‌ടപ്പെട്ടാൽ അവ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്നതിനാൽ നിങ്ങളുടെ ഫോണിന്‍റെ ഗാലറിയിൽ പാൻ, ആധാർ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ പാൻ ആധാര്‍ കാർഡ് ദുരുപയോഗിക്കപ്പെട്ടോ? എങ്ങിനെ അറിയാം?
ഇതിനായി CIBIL റിപ്പോർട്ട് പരിശോധിക്കുക. റിപ്പോർട്ടിൽ എല്ലാ വായ്പകളും ക്രെഡിറ്റ് കാർഡുകളും ഉൾപ്പെടും. CIBIL റിപ്പോർട്ടിൽ നിങ്ങൾക്ക് ലഭിക്കാത്ത ക്രെഡിറ്റ് കാർഡോ വായ്പയോ കണ്ടെത്തിയാൽ, ഉടൻ തന്നെ അധികാരികളെ അറിയിക്കുക.
പാൻ കാർഡ് ദുരുപയോഗം എങ്ങനെ റിപ്പോർട്ട് ചെയ്യാം?
TIN NSDL-ന്‍റെ ഔദ്യോഗിക പോർട്ടലിലേക്ക് പോകുക.
ഹോം പേജിലെ കസ്റ്റമർ കെയർ വിഭാഗം കണ്ടെത്തുക, അത് ഒരു ഡ്രോപ്പ്-ഡൗൺ മെനു തുറക്കും.
ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'പരാതികൾ/ചോദ്യങ്ങൾ' തുറക്കുക. ഇപ്പോൾ ഒരു പരാതി ഫോറം തുറക്കും.
പരാതി ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. ക്യാപ്‌ച കോഡ് നൽകി 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...