ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ നിരവധി സ്കീമുകളും പോളിസികളും ലഭ്യമാക്കുന്നുണ്ട്. ഇവയിലൊന്നാണ് എൽഐസി ജീവൻ ലാഭ് പ്ലാൻ. അതായത് 25 വർഷം കൊണ്ട് വളരെ മികച്ചൊരു സമ്പാദ്യം നിങ്ങൾക്ക് ഇതിൽ നിന്നും നേടാൻ കഴിയും. ഒപ്പം തന്നെ മറ്റ് ആനുകൂല്യങ്ങൾക്കായി കാത്ത് നിൽക്കേണ്ട ആവശ്യവും ഇല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതിയിൽ പ്രതിമാസം 7,960 രൂപ നിക്ഷേപിച്ചാൽ 54 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. 18 നും 59 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസി പ്രയോജനപ്പെടും. 20 ലക്ഷം രൂപയുടെ മൊത്തം സം അഷ്വേർഡുള്ള 25(16) വർഷത്തെ പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.


25 വയസ്സുള്ളപ്പോൾ ജീവൻ ലാബ് പോളിസി തിരഞ്ഞെടുക്കുകയാണെങ്കിൽ, മൊത്തം മെച്യൂരിറ്റി തുക 54 ലക്ഷം രൂപയായിരിക്കും. ഇതിൽ ഒരു കുറഞ്ഞത് ഒരു വ്യക്തി 16 വർഷത്തേക്ക് പ്രീമിയം അടയ്‌ക്കേണ്ടി വരും, പോളിസിയുടെ കാലാവധി 25 വർഷമായിരിക്കും.


7,572 രൂപയിൽ നിന്ന് 54 ലക്ഷം എങ്ങനെ ലഭിക്കും?


ഉദാഹരണത്തിന്, ഒരു വരിക്കാരൻ 25-ാം വയസ്സിൽ പദ്ധതിയിൽ ചേർന്നാൽ അയാൾ/അവൾ പ്രതിമാസം 7,572 രൂപയോ നിക്ഷേപിക്കണം. അല്ലെങ്കിൽ പ്രതിദിനം 252 രൂപ അടക്കേണ്ടതായും ഉണ്ട്. പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ ആകെ നിങ്ങൾക്ക് 54 ലക്ഷം രൂപ ലഭിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ, 54 ലക്ഷം രൂപയ്ക്ക് നിങ്ങൾ 20 ലക്ഷം രൂപയുടെ സം അഷ്വേർഡ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങൾ 90,867 രൂപ വാർഷിക പ്രീമിയം അടയ്‌ക്കേണ്ടി വരും.


പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായവും എൽഐസി ജീവൻ ലാഭ് വഴി ലഭിക്കും.ഇൻഷുറൻസ് പോളിസിയുടെ തുകയും കാലാവധിയും തിരഞ്ഞെടുക്കാനുള്ള അവകാശവും ഈ പദ്ധതി നിക്ഷേപകർക്ക് നൽകുന്നു. മറ്റ് പ്ലാനുകളിൽ നിന്ന് നോക്കിയാൽ താരതമ്യേനെ മികച്ച പ്ലാനാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.