യുപിഐയിൽ പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചാൽ എന്ത് ചെയ്യും? തിരികെ കിട്ടാൻ വഴിയുണ്ട്
തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ, അത് എങ്ങനെ വീണ്ടെടുക്കാനാകും എന്ന് പരിശോധിക്കാം.
ന്യൂഡൽഹി: ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഡിജിറ്റൽ പണമിടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം കൂടിവരികയാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകളാണ് ഈ സ്ഥലങ്ങളിലെല്ലാം ഓൺലൈൻ പേയ്‌മെന്റിനായി ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെങ്കിൽ തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളായതിനാൽ ഉത്തരവാദിത്തം ഉണ്ടാവില്ല.
ഇത്തരത്തിൽ തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ, അത് എങ്ങനെ വീണ്ടെടുക്കാനാകും എന്ന് പരിശോധിക്കാം.
തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്താൽ നിങ്ങൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഇതിന് മൂന്ന് വഴികളുണ്ട്..
Also Read: Omicron BF.7: നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം
തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്താൽ ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട ബാങ്കിലേക്ക് മെയിൽ ചെയ്യുകയാണ്. സാധാരണയായി ഇത്തരം കേസുകൾ മെയിൽ വഴിയാണ് തീർപ്പാക്കുന്നത്. എന്നിട്ടും പരിഹാരമില്ലെങ്കിൽ ബാങ്ക് ശാഖയിൽ പോകണം. കൂടാതെ ചില രേഖകളും നൽകേണ്ടതുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിങ്ങൾ തെറ്റായ അക്കൗണ്ടിലേക്ക് പണം അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ, കഴിയുന്നതും വേഗം ബാങ്കിൽ പരാതിപ്പെടുക, അങ്ങനെ 7 മുതൽ 15 ദിവസത്തിനുള്ളിൽ ബാങ്കിലേക്ക് പണം തിരികെ നൽകാനാകും.
നിയമങ്ങൾ അനുസരിച്ച്, ആരെങ്കിലും നിങ്ങളുടെ പേരിൽ അയച്ച പണം ചെലവഴിക്കുകയോ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്താൽ, ആ സാഹചര്യത്തിലും നിങ്ങൾക്ക് റീഫണ്ട് നൽകും. പണം ചെലവഴിച്ച വ്യക്തിയുടെ ബാലൻസ് നെഗറ്റീവായാലും ഇത് പ്രശ്നമല്ല.തെറ്റായ യുപിഐ ട്രാൻസ്ഫർ കൃത്യസമയത്ത് ബാങ്കിനെ അറിയിച്ചാൽ മാത്രമേ റീഫണ്ട് തിരികെ ലഭിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...