റിട്ടയർമെൻറ് കാലത്ത് സമാധാനമായിരിക്കാനാണ് എല്ലാവർക്കും ആഗ്രഹം ഇതിന് സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിരത അപ്പോഴുണ്ടാവണം.  സ്ഥിര നിക്ഷേപങ്ങളോ പെൻഷൻ ഫണ്ടോ ഇതിനുണ്ടെങ്കിലും മികച്ച ഓപ്ഷനുകളില്‍ ഒന്ന് എസ്ഐപികളാണ്. കോടികക്കണക്കിന് രൂപ നിങ്ങൾക്ക് എസ്ഐപി വഴി സമ്പാദിക്കാൻ സാധിക്കും. ഇതിന് വേണ്ടുന്നത് കൃത്യമായൊരു ഇൻവെസ്റ്റ്മെൻറ് പ്ലാനാണ്. അതെന്താണെന്നാണ് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ 30 വയസ്സിൽ എസ്ഐപി ആരംഭിച്ചുവെന്നിരിക്കട്ടെ 60- വയസ്സ് നിങ്ങളുടെ ശരാശരി റിട്ടയർമെൻറ് കാലം. പ്രതിമാസം 15000 എന്ന കണക്കിൽ നിങ്ങളുടെ നിക്ഷേപം  30 വർഷം കൊണ്ട് 5400000 രൂപയാകും. പ്രതിവർഷം പ്രതീക്ഷിക്കുന്ന റിട്ടേൺ 15 ശതമാനം ആണെങ്കിൽ 30 വർഷം കൊണ്ട് ആകെ 10,51,47,309 ആയിരിക്കും ആകെ നിക്ഷേപം. ഇനി ഇത്രയുമൊന്നും മാറ്റിവെക്കാൻ പറ്റാത്തവരാണെന്നിരിക്കട്ടെ 1000 രൂപയിലും, 500 രൂപയിലും അല്ലെങ്കിൽ കുറഞ്ഞത് 100 രൂപയിലും നിങ്ങൾക്ക് എസ്ഐപി തുടങ്ങാം.


ഓഗസ്റ്റിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 20,245 കോടി രൂപയുടെ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.ഇടിവുണ്ടായിട്ടും, എസ്ഐപികളിലൂടെ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ) നിക്ഷേപം കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന നിരക്കായ 16,042 കോടി രൂപയിലെത്തി. ശ്രദ്ധിക്കേണ്ടത് മ്യൂചൽ ഫണ്ടുകൾ വിപണിയിലേ ലാഭ നഷ്ട കണക്കുകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. നിക്ഷേപത്തിന് മുൻപ് എപ്പോഴും വിദഗ്ധരെ സമീപിക്കാവുന്നതാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.