ബാങ്കുകളിൽ പോയി കാത്തിരുന്ന് പണം വാങ്ങുന്നതിനേക്കാൾ എളുപ്പമായത് കൊണ്ടാണ് ഇന്ന് എല്ലാവരും എടിഎം സെന്ററുകളിൽ പോയി പണം പിൻവലിക്കുന്നത്. ഇതിനൊപ്പം തന്നെ ഡിജിറ്റൽ ഇടപാടുകളും വർധിച്ചുവരികയാണ്. അങ്ങനെ സാങ്കേതിക വിദ്യകൾ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ബാങ്ക് എടിഎം കേന്ദ്രങ്ങളിൽ ഇപ്പോൾ തട്ടിപ്പ് വ്യാപകമാണ്. ഇതിന് തടയിടാനുള്ള മാർ​ഗമായി പുതിയൊരു സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടിഎം കാർഡ് ഉപയോഗിക്കാതെ യുപിഐ വഴി പണം പിൻവലിക്കാനുള്ള സൗകര്യം എല്ലാ എടിഎമ്മുകളിലും നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിശദമായ വിവരങ്ങൾ എൻസിപിഐ എടിഎം നെറ്റ്‌വർക്കുകളിലേക്കും ബാങ്കുകളിലേക്കും ഉടൻ അറിയിക്കും. നിലവിൽ, എടിഎമ്മുകളിലൂടെ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം കുറച്ച് ബാങ്കുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വർക്കുകളിലും കാർഡ്-ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ ഒരുങ്ങുകയാണെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.


എല്ലാ എടിഎം നെറ്റ്‌വർക്കുകളിൽ നിന്നും എടിഎം കാർഡില്ലാതെ പണം പിൻവലിക്കാൻ എല്ലാ ബാങ്കുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എ.ടി.എം കേന്ദ്രങ്ങളിൽ ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 


രാജ്യത്തെ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ നൽകുമെന്നും ദാസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.