Gold Rate Today: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ ശേഷം ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷം  കഴിഞ്ഞമൂന്ന്  ദിവസമായി സ്വര്‍ണവില  കുറഞ്ഞിരുന്നു. ബുധനാഴ്ച വിപണി ആരംഭിച്ചതേ വീണ്ടും സ്വര്‍ണവില ഉയരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Lunar Eclipse 2023:  വര്‍ഷത്തിലെ രണ്ടാം ചന്ദ്രഗ്രഹണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! ഒക്ടോബർ 28 മുതൽ ശുഭകാലം 
 
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഒരു പവന് 200 രൂപയാണ് കൂടിയത്. അതായത്, ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന് 25 രൂപ വര്‍ദ്ധിച്ച്   5,570 രൂപയില്‍ എത്തി. ഒരു പവൻ സ്വർണത്തിന് (8 ഗ്രാം) ഇന്ന് വിപണിയിൽ 44,560 രൂപയാണ് വില. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,623 രൂപയാണ് വില. 


Also Read:  Sushant Singh Rajput Case: സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ആദിത്യ താക്കറെ
 
ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണനിരക്ക്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു സ്വർണവില. ഒക്ടോബര്‍ 5 ന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് വില  ഉയർന്ന് ശനിയാഴ്ച 44,320 രൂപയായി വർദ്ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നതും. ഇന്ന് വീണ്ടും തിരിച്ചു കയറിയതോടെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഫലിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 


അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 


ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിരുന്നു. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരുന്നു. എന്നാല്‍, സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ക്കും എന്ന പ്രവചനം കാറ്റില്‍ പറത്തി ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു.  


മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഇസ്രായേൽ, പലസ്തീൻ യുദ്ധ പശ്ചാത്തലം സ്വർണവിലയില്‍ വലിയ കുതിപ്പിന് വഴിയൊരുക്കും എന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. അത് ശരി എന്ന് സ്ഥാപിക്കും വിധം പോയ വാരം അവസാനിക്കുമ്പോൾ, 3% ള്‍ അധികം  വില വര്‍ദ്ധനവാണ് സ്വർണത്തിന്‍റെ കാര്യത്തിൽ രേഖപ്പെടുത്തിയത്. 


 



   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.