Kotak Mahindra Bank FD: കൊട്ടക് മഹീന്ദ്ര ബാങ്ക് മഹീന്ദ്ര ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ കൂട്ടി, നിക്ഷേപം നടത്തിയാലുള്ള ഗുണം ഇതാണ്
സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ഇത് 0.5% പലിശ നിരക്ക് അധികം വാഗ്ദാനം ചെയ്യുന്നു. 3.25% മുതൽ 7.75% വരെയാണ് നിരക്ക് .
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ കൊട്ടാക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ബാങ്കിൻറെ ഉപഭോക്താക്കൾക്ക് ഇത് വഴി കൂടുതൽ പലിശ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD-യിൽ ഉപഭോക്താക്കൾക്ക് ബാങ്ക് 2.75% മുതൽ 7.25% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ഇത് 0.5% പലിശ നിരക്ക് അധികം വാഗ്ദാനം ചെയ്യുന്നു. 3.25% മുതൽ 7.75% വരെയാണ് നിരക്ക് .
ഉയർന്ന പലിശ
23 മാസം, 1 ദിവസം-2 വർഷത്തിൽ താഴെ എന്നീ കാലാവധികളിലുള്ള എഫ്ഡികൾക്ക് ബാങ്ക് ഉയർന്ന പലിശ നൽകുന്നു. ഇതിന്റെ നിരക്ക് 7.25 ശതമാനമാണ്. 391 ദിവസം-23 മാസത്തിൽ താഴെയുള്ള എഫ്ഡിക്ക് 7.20 ശതമാനം പലിശ ലഭിക്കും. 2 വർഷവും 3 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ, 3 വർഷവും 4 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് 6.50%, 4 വർഷവും 5 വർഷത്തിൽ താഴെയുമുള്ള FD കൾക്ക് 6.25 ശതമാനം പലിശയും 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള FD കൾക്ക് 6.20 ശതമാനം പലിശയും. അതേസമയം, 390 ദിവസത്തെ എഫ്ഡിക്ക് 7.10 ശതമാനവും 365 ദിവസം മുതൽ 389 ദിവസത്തെ എഫ്ഡിയിൽ 7.10 ശതമാനവും 390 ദിവസത്തെ നിക്ഷേപത്തിന് 7.15 ശതമാനവും 391 ദിവസത്തെ എഫ്ഡിക്ക് 7.20 ശതമാനവും പലിശ നൽകും.
ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്കുള്ള പലിശ നിരക്ക്
364 ദിവസത്തേക്ക് 6.50 ശതമാനവും 271 ദിവസം മുതൽ 363 ദിവസത്തേക്ക് 6 ശതമാനവും 270 ദിവസത്തേക്ക് 6 ശതമാനവും പലിശ കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് എഫ്കികൾക്ക് വാഗ്ദാനം ചെയ്യുന്നു. 181-269 ദിവസത്തെ എഫ്ഡിയിൽ 6 ശതമാനം, 180 ദിവസങ്ങളിൽ 7 ശതമാനം, 121-179 ദിവസങ്ങളിൽ 4.25 ശതമാനം, 91-120 ദിവസങ്ങളിൽ 4 ശതമാനം, 46-90 ദിവസത്തെ എഫ്ഡിയിൽ 3.50 ശതമാനം, 3.25 ശതമാനം 31-45 ദിവസത്തെ സ്ഥിര നിക്ഷേപം, 15-30 ദിവസത്തെ എഫ്ഡിക്ക് 3 ശതമാനം പലിശയും 7-14 ദിവസത്തെ നിക്ഷേപത്തിന് 2.75% പലിശയും ലഭിക്കും.
അടുത്തിടെ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി എന്നിവയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ മാറ്റി. സമീപകാല മാറ്റങ്ങൾക്ക് ശേഷം, സാധാരണ പൗരന്മാർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിലെ എഫ്‌ഡിക്ക് ഇപ്പോൾ 3% മുതൽ 7.20% വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെ പലിശ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ സാധാരണ പൗരന്മാർക്ക് FD യിൽ 3.00 മുതൽ 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് FD യിൽ 3.50 മുതൽ 7.75% വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.