ICICI Bank Alert: ആഗസ്റ്റ് 1 മുതല്‍ ഐസിഐസിഐ ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം, അറിയാം പുതിയ നിരക്കുകള്‍
ആഗസ്റ്റ് 1 മുതല്‍ സേവന നിരക്കുകളില്‍ മാറ്റം വരുത്തി ICICI Bank.
ICICI Bank Alert: ആഗസ്റ്റ് 1 മുതല്‍ സേവന നിരക്കുകളില്‍ മാറ്റം വരുത്തി ICICI Bank.
ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകളുടെ പണമിടപാടുകളുടെ പരിധി, ATM ഇന്റര്‍ചേഞ്ച് ചാര്‍ജ്, ചെക്ക് ബുക്ക് നിരക്ക് എന്നിവയ്ക്കുള്ള ചാര്‍ജ്ജുകള്‍ ബാങ്ക് പുതുക്കി നിശ്ചയിച്ചിരിയ്ക്കുകയാണ്. ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിരക്കുകളില്‍ വരുത്തിയിരിക്കുന്ന മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
സര്‍വീസ് ചാര്‍ജില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റങ്ങള്‍ 2021 ആഗസ്റ്റ് 1 മുതലായിരിക്കും പ്രാബല്യത്തില്‍ വരിക. കൂടാതെ, അക്കൗണ്ടിന്‍റെ സ്വഭാവത്തിനനുസരിച്ചായിരിക്കും പണ ഇടപാടുകളുടെ പരിധി നിശ്ചയിക്കുന്നതും അധിക ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതും എന്ന് ബാങ്ക് (ICICI Bank) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സാധാരണ സേവിംഗിംസ്, സാലറി അക്കൗണ്ടുകള്‍ക്ക് (Savings / Salary Account) ഒരു മാസത്തില്‍ 4 സൗജന്യ പണ ഇടപാടുകളാണ് നടത്തുവാന്‍ സാധിക്കുക. അഞ്ചാമത്തെ ഇടപാടുമുതല്‍ ഓരോ ഇടപാടുകള്‍ക്കും ബാങ്ക് 150 രൂപാ വീതം അക്കൗണ്ട് ഉടമയില്‍ നിന്നും ഈടാക്കും.
നിക്ഷേപിക്കുന്ന തുകയുടേയും പിന്‍വലിക്കുന്ന തുകയുടേയും പരിധി ഹോം ബ്രാഞ്ചുകളിലും നോണ്‍ ഹോം ബ്രാഞ്ചുകളിലും വ്യത്യസ്തമാണ്. ഹോം ബ്രാഞ്ചില്‍ ഒരു മാസത്തില്‍ നടത്താവുന്ന ഇടപാട് തുകയുടെ പരിധി 1 ലക്ഷം രൂപയാണ്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് ഇടപാട് നടത്തുന്നതെങ്കില്‍ ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ബാങ്ക് ചാര്‍ജ് ഈടാക്കും. അങ്ങനെയാവുമ്പോള്‍ കുറഞ്ഞത് 150 രൂപയാണ് ബാങ്ക് ഈടാക്കുക.
മൂന്നാം കക്ഷി പണ ഇടപാടുകളുടെ പരിധി നോണ്‍ ഹോം ബ്രാഞ്ചുകളില്‍ 25,000 രൂപയാണ്. 25,000 നു മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോ 1,000 രൂപയ്ക്കും 5 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ചുരുങ്ങിയ ചാര്‍ജ് 150 രൂപയാണ്.
ഗോള്‍ഡ് പ്രിവിലേജ് സേവിംഗ്‌സ് , സാലറി അക്കൗണ്ടുകളില്‍ ഓരോ മാസവും 5 സൗജന്യ പണ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപാ വീതം ഈടാക്കും.
ATM സര്‍വീസ് ചാര്‍ജ്ജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍, മെട്രോ നഗരങ്ങളില്‍ അതായത്, മുംബൈ, ന്യൂ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഓരോ മാസവും ആദ്യ മൂന്ന് എടിഎം (ATM ) സേവനങ്ങള്‍ സൗജന്യമാണ്. മറ്റ് നഗരങ്ങളില്‍ ആദ്യ 5 ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമയി ലഭിക്കും.
ചെക്ക് ബുക്ക് ചാര്‍ജ്ജിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക് ബാങ്ക് സൗജന്യമായി നല്‍കും. പിന്നീട് , ആവശ്യപ്പെടുന്ന ഓരോ 10 ലീഫുകളുള്ള ചെക്ക് ബുക്കുകള്‍ക്കും 20 രൂപയാണ് ബാങ്ക് ചാര്‍ജ് ഈടാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...