ICICI Bank Fixed Deposit (FD) Rates: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ    ICICI ബാങ്ക്  സ്ഥിരനിക്ഷേപങ്ങളുടെ ( Fixed Deposit - FD) പലിശ നിരക്ക് പരിഷ്ക്കരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പുതുക്കിയ പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകളുടെ പുതുക്കലിനും ബാധകമായിരിക്കും.  ICICI ബാങ്ക്  സ്ഥിര നിക്ഷേപത്തിനുള്ള ഏറ്റവും  കുറഞ്ഞ കാലാവധി 7 ദിവസമാണ്, നിക്ഷേപ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ അകാലത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല. 


അതേസമയം,  NRE ടേം നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി 1 വർഷമാണ്, നിക്ഷേപ തീയതി മുതൽ 1 വർഷത്തിനുള്ളിൽ അകാലത്തിൽ  നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തില്‍  നിക്ഷേപങ്ങൾക്ക് പലിശ  ലഭിക്കില്ല.  


Also Read: Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്? അറിയാം


ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.5% മുതൽ 5.50% വരെ പലിശ നൽകുന്നു.  സ്ഥിര നിക്ഷേപങ്ങള്‍ക്ക്  (Fixed Deposit) ലഭിക്കുന്ന പലിശ  ആദായനികുതി നിയമങ്ങൾക്ക്   വിധേയമായിരിക്കും


7 ദിവസം മുതൽ 14, 29, 45  ദിവസം വരെ   2.50% പലിശ ലഭിക്കും 


30 ദിവസം മുതൽ  45, 60, 90  ദിവസം വരെ   3.00% പലിശ ലഭിക്കും 


91  ദിവസം മുതൽ  120,  150, 184,   ദിവസം വരെ   3.50% പലിശ ലഭിക്കും 


185  ദിവസം മുതൽ  210,   271,   290  ദിവസം വരെ  4.40% പലിശ ലഭിക്കും 


290   ദിവസം മുതൽ 1  വര്‍ഷം, 15 മാസം, 18 മാസം   വരെ  4.90% പലിശ ലഭിക്കും 


18 മാസം മുതൽ  2 വര്‍ഷം  വരെ  5.00% പലിശ ലഭിക്കും 


2 വര്‍ഷം മുതൽ 3 വര്‍ഷം  വരെ  5.15% പലിശ ലഭിക്കും 


3 വര്‍ഷം മുതൽ 5 വര്‍ഷം  വരെ 5.35% പലിശ ലഭിക്കും 


5 വര്‍ഷം മുതൽ  10 വര്‍ഷം  വരെ 5.50% പലിശ ലഭിക്കും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.