IDBI Bank Special FD Scheme: 375 ദിവസം കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്ന പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ച്  ഐഡിബിഐ ബാങ്ക്  (IDBI Bank). മുതിർന്ന പൗരന്മാർക്കും സാധാരണക്കാര്‍ക്കും  ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകര്‍ഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളുമാണ് ഈ സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി സാധാരണക്കാര്‍ക്ക് 7.10% ഉം മുതിർന്ന  പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 ഓഗസ്റ്റ് 15 വരെയാണ്. 


അമൃത് മഹോത്സവ് എഫ്ഡി സ്കീം (Amrit Mahotsav FD Scheme)


"അമൃത് മഹോത്സവ് FD" പദ്ധതിയുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ചില പ്രത്യേക എഫ്ഡികൾ പുറത്തിറക്കിയിട്ടുണ്ട്. 375 ദിവസത്തെയും 444 ദിവസത്തെയും സ്ഥിര നിക്ഷേപങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഈ പദ്ധതിയില്‍ മുതിർന്ന പൗരന്മാർക്ക് 375 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 7.6% ലഭിക്കും, സാധാരണ പൗരന്മാർക്ക് 7% നിരക്ക് ലഭിക്കും. ഈ പദ്ധതിയില്‍ ചേരാനുള്ള കാലയളവ്‌ 2023 ജൂലൈ 14 മുതൽ ഓഗസ്റ്റ് 15 വരെയാണ്. 


ഉയര്‍ന്ന  പലിശ നിരക്കുമായി ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യേക സ്ഥിര  നിക്ഷേപ പദ്ധതിയില്‍ ചേരുവാനുള്ള സമയം പരിമിതമാണ്. അതിനാല്‍, നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം  ഐഡിബിഐ ബാങ്ക്  ശാഖയുമായി ബന്ധപ്പെടുക... 
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ