New Delhi: രാജ്യത്തെ മറ്റ്  ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ്  ബാങ്ക് ഓഫ് ഇന്ത്യയും   (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 16 മുതല്‍ മുന്‍കാല പ്രബല്യത്തോടെയാണ്  IDBI  Bank  പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 7  ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള  2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പുതുക്കിയ പലിശ നിരക്ക്  ബാധകമാണ്.


സുവിധാ സ്ഥിരനിക്ഷേപം, നികുതിയിളവ് നല്‍കുന്ന സ്ഥിരനിക്ഷേപം എന്നിങ്ങനെ രണ്ടുതരം നിക്ഷേപങ്ങളാണ്  IDBI ബാങ്ക് ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നത്. സുവിധാ പദ്ധതിക്കു കീഴില്‍ 7 ദിവസം മുതല്‍ 20 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ സാധ്യമാണ്. അതേസമയം നികുതിയിളവുകള്‍ക്കായി അഞ്ചുവര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപങ്ങള്‍ മാത്രമേ ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുള്ളു.


7  ദിവസം മുതല്‍ 30 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.70% ആണ്  പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 31 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.80% വും   46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 91 ദിവസം മുതല്‍ ആറു മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും യഥാക്രമം  3  ശതമാനവും 3.50 ശതമാനവും പലിശ ലഭിക്കും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്   4.30 ശതമാനം പലിശ ലഭിക്കും.


Also Read: IRCTC Big Alert...!! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി Aadhar, PAN രേഖകള്‍ വേണം, തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ Indian Railway


ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.05%,  ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.15% രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20% പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവും  അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്   5.25%  പലിശയാണ് ലഭിക്കുക. എന്നാല്‍, 10 മുതല്‍ 20 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.80%  ശതമാനം പലിശ ലഭിക്കും.  


അതേസമയം,   മുതിർന്ന പൗരൻമാർക്ക്  (Senior Citizen) രണ്ടുകോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് എല്ലാ കാലവധിയിലും ബാങ്ക്  0.5% അധിക പലിശ നല്‍കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.