ന്യൂ ഡൽഹി : അവസാന പാദത്തിൽ അൽപം വേഗത കുറഞ്ഞെങ്കിലും 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ആകെ 8.7 ശതമാനമായി. ജനുവരി മാർച്ച് മാസത്തിലെ അവസാന പാദത്തിൽ 4.1 ശതമാനമാണ് ജിഡിപി നിരക്ക് രേഖപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രിലായത്തിന്റെ സ്റ്റാറ്റിക്സ് വിഭാഗം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 20.3 ശതമാനമായിരുന്നു ജിഡിപി നിരക്ക്. അത് രണ്ടാം പാദത്തിൽ 8.5ലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. മൂന്നാം പാദത്തിലേക്കെത്തിയപ്പോൾ ജിഡിപി വളർച്ച 5.4 ശതമാനമായി. കോവിഡ് പ്രതിസന്ധിയിൽ കരകയറുന്നതിനിടെ റഷ്യ യുക്രൈൻ യുദ്ധം വീണ്ടും ഇന്ത്യയെ ഉലച്ചപ്പോൾ ജിഡിപി നിരക്കിന്റെ വളർച്ചയെ വീണ്ടും പിന്നോട്ട് അടിച്ചു, നാലം പാദം 4.1 ശതമാനം ജിഡിപി വളർച്ചയിൽ അവസാനിച്ചു. 8.9 ശതമാനം ജിഡിപി വളർച്ചയായിരുന്നു കേന്ദ്രം 2021-22 സാമ്പത്തിക വർഷത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. 


അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി 3.9 ശതമനമായിരിക്കുമെന്നായിരുന്നു സാമ്പത്തിക മേഖലയിലെ വിദഗ്ധർ വിലയിരുത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020-21ലെ ജനുവരി മാർച്ച് പാദത്തിൽ 2.5 ശതമാനമായിരുന്നു രാജ്യത്തിന്റെ ജിഡിപി നിരക്ക്. ഇത്തവണ കോവിഡിനൊപ്പം റഷ്യ-യുക്രൈൻ പ്രതിസന്ധിയും തരണം ചെയ്ത് രാജ്യത്തിന്റെ ജിഡിപി 8.7 ശതമാനത്തിൽ അവസാനിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.