India Post Recruitment: 12828 ഒഴിവുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ ഇപ്പോൾ അപേക്ഷിക്കാം
12828 തസ്തികകളിലേക്കാണ് നിയമനം. മെയ് 22 മുതൽ റിക്രൂട്ട്മെൻറ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.ജൂൺ 11 ആണ അവസാന തീയ്യതി.
തപാൽ വകുപ്പിലെ ഗ്രാമീൺഡാക് സേവക് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12828 തസ്തികകളിലേക്കാണ് നിയമനം. മെയ് 22 മുതൽ റിക്രൂട്ട്മെൻറ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.ജൂൺ 11 ആണ അവസാന തീയ്യതി. തെറ്റുകൾ വന്നാൽ തിരുത്താൻ പുതിയ വിൻഡോ ജൂൺ 12-ന് തുറക്കും ഇത് ജൂൺ 14 വരെയാണ് ഉണ്ടാവുക.
വിദ്യാഭ്യാസ യോഗ്യത
റിക്രൂട്ട്‌മെന്റിനായി, ഇന്ത്യാ ഗവൺമെന്റ് / സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ ഏതെങ്കിലും അംഗീകൃത ബോർഡ് നടത്തുന്ന, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്കൊപ്പം പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കാൻ കഴിയും.
പ്രായ പരിധി
റിക്രൂട്ട്മെന്റിന് അപേക്ഷകരുടെ പ്രായം 18 മുതൽ 40 വയസ്സ് വരെ ആയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രായ ഇളവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ കഴിയും.
തിരഞ്ഞെടുപ്പ് പ്രക്രിയ
പത്താം ക്ലാസിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.ഡിവിഷൻ തിരഞ്ഞെടുപ്പിൽ വിജ്ഞാപനം ചെയ്ത എല്ലാ തസ്തികകളിലേക്കും അപേക്ഷകർ 100/- അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. സ്ത്രീ അപേക്ഷകർക്കും SC/ST അപേക്ഷകർക്കും PWD അപേക്ഷകർക്കും ട്രാൻസ്‌വുമൺ അപേക്ഷകരെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇതുപോലെ അപേക്ഷിക്കാം
1. ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
2. തുടർന്ന് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക
4. അതിനുശേഷം ഫോം പൂരിപ്പിച്ച് ഫീസ് സമർപ്പിക്കുക
5. ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...