Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം
മൂല്യത്തകർച്ചയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തിൽ ഇടിവ് നേരിട്ട ഇന്ത്യൻ രൂപ വെള്ളിയാഴ്ച റെക്കോർഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോൾ.
New Delhi: മൂല്യത്തകർച്ചയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തിൽ ഇടിവ് നേരിട്ട ഇന്ത്യൻ രൂപ വെള്ളിയാഴ്ച റെക്കോർഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോൾ.
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി ഒരു യുഎസ് ഡോളറിന് 79ന് താഴെയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ഇന്ത്യൻ കറൻസി പലതവണ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. എന്നിരുന്നാലും, ഇത് ആദ്യമായാണ് ഒരു യുഎസ് ഡോളറിന് 79ലും കുറയുന്നത്. മാർക്കറ്റ് ഡാറ്റ അനുസരിച്ച്, ഒരു ഡോളറിന് 78.98 എന്ന നിരക്കിൽ വിപണി ആരംഭിച്ചതിന് ശേഷം 1 ഡോളറിനെതിരെ 79.12 എത്തുകയായിരുന്നു
ഡോളർ ശക്തിപ്പെട്ടതും വിദേശനിക്ഷേപകരുടെ പിൻമാറ്റവുമാണ് (Foreign Institutional Investors - FIIs) രൂപയ്ക്ക് തിരിച്ചടിയായത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ജൂൺ 21 നാണ് രൂപ 78 തൊട്ടത്. എന്നാല്‍, ഒമ്പത് ദിവസത്തിനിടയിൽ 99 പൈസയുടെ ഇടിവ് നേരിട്ടു.
സാമ്പത്തികമായി ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നാണ് വ്യാഴാഴ്ച GST കൗണ്‍സില്‍ മീറ്റിംഗില്‍ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്.
ഇന്ത്യന്‍ രൂപയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച, സ്വർണ്ണത്തിന്‍റെ കസ്റ്റംസ് തീരുവയും പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധനയും പ്രഖ്യാപിച്ചു. പെട്രോൾ കയറ്റുമതിയിൽ ലിറ്ററിന് ആറ് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസൽ ലിറ്ററിന് 13 രൂപ വർധിപ്പിച്ചു. ഈ വിലകൾ ഇന്ധനത്തിന്‍റെ ആഭ്യന്തര വിലയിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെങ്കിലും രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിന് സഹായിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്‍റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയതും ഇത് ലക്ഷ്യമിട്ടാണ്. ഇറക്കുമതി കുറയുമ്പോള്‍ സമ്പദ് വ്യവസ്ഥയിൽ ഡോളറിന്‍റെ ഡിമാൻഡ് കുറയുകയും ഡോളറിന്‍റെ കുതിച്ചുയരുന്ന മൂല്യം കുറയുകയും ചെയ്യും.
വിപണി എന്താണ് പറയുന്നത്?
ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം 79ന് അടുത്ത് തന്നെ തുടരാം അല്ലെങ്കിൽ അത് 80 രൂപ വരെ താഴ്ന്നേക്കാം എന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ രൂപ പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കും. റഷ്യ ഉക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ഇത് വേഗത്തിലാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...