Indian Railway Online Ticket Booking: റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്താല്‍ ഉടന്‍ റീഫണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗില്‍ വന്‍ മാറ്റങ്ങളുമായി Indian Railway...
New Delhi: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗില്‍ വന്‍ മാറ്റങ്ങളുമായി Indian Railway...
ഓൺലൈൻ ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് സൗകര്യവും നവീകരിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരങ്ങള്‍...
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലെ (Online Ticket Booking) റീഫണ്ട് സംവിധാനത്തിലാണ് റെയിൽവേ (Indian Railway) മാറ്റം വരുത്തിയിരിയ്ക്കുന്നത്. IRCTC വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ റീഫണ്ട് ലഭിക്കുന്നതിനായി ഇനിമുതല്‍ രണ്ട്-മൂന്ന് ദിവസം കാത്തിരിക്കേണ്ടതില്ല.
IRCTCയുടെ പേയ്‌മെന്‍റ് ഗേറ്റ്‌വേ ആയ ഐആർസിടിസി-ഐപേയിലൂടെ (IRCTC-ipay) പണം നൽകുന്നവർക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക. IRCTC പബ്ലിക് റിലേഷൻ ഓഫീസർ ആനന്ദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
Also Read: Platform Ticket ഉപയോഗിച്ചും ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം
നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ രണ്ട് മുതൽ മൂന്ന് ദിവസം വരെയെടുക്കും. എന്നാൽ പുതിയ സംവിധാനം എല്ലാ യാത്രക്കാർക്കും ഗുണം ചെയ്യുമെന്ന് PRO ആനന്ദ് കുമാർ വ്യക്തമാക്കി.
Digital India Campaignന്‍റെ ഭാഗമായി 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ (IRCTC-ipay) സംവിധാനം അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...