Indian Railways/IRCTC Update: ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനായി നിരവധി പരിഷ്ക്കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നത്.  ടിക്കറ്റ് ബുക്കിംഗ് അടക്കം  നിരവധി  മേഘലകളില്‍ കാര്യക്ഷമമായ മാറ്റങ്ങളാണ് റെയില്‍വേ ഇതിനോടകം നടപ്പാക്കിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ ആവശ്യമാണ്‌ റെയില്‍വേ ഇപ്പോള്‍ നടപ്പാക്കിയിരിയ്ക്കുന്നത്. ട്രെയിനില്‍  യാത്ര ചെയ്യുമ്പോള്‍ സാധനങ്ങളുടെ സുരക്ഷ  (Luggage Safety) ഏറ്റവും പ്രധാനമാണ്. ഇന്ത്യന്‍  റെയില്‍വേ (IRCTC) ആരംഭിച്ചിരിയ്ക്കുന്ന ഏറ്റവും  പുതിയ നടപടിയിലൂടെ യാത്രക്കാരുടെ ഈ പ്രശ്നവും ഒരുതരത്തില്‍   പറഞ്ഞാല്‍  പരിഹരിക്കപ്പെട്ടിരിയ്ക്കുകയാണ്.  


Also Read: IRCTC Latest News: ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷന്‍ മാറ്റാം, എങ്ങനെയെന്ന് അറിയാം


എന്താണ് റെയില്‍വേ ആരംഭിച്ചിരിയ്ക്കുന്ന പുതിയ പരിഷ്ക്കാരം? അറിയാം


യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരു പുതിയ പരിഷ്ക്കാരം  നടപ്പില്‍ വരുത്തിയിരിയ്ക്കുകയാണ്.   അതായത്, യാത്രക്കാരുടെ  സാധനങ്ങളുടെ  (Luggage Safety) പൂര്‍ണ്ണ സുരക്ഷയാണ് റെയില്‍വേ ഉറപ്പാക്കുന്നത്. റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നടപടിയിലൂടെ  ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട ലഗേജ് ഇപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ ട്രാക്ക് ചെയ്യാന്‍ സാധിക്കും. 


ഇതോടൊപ്പം 'മിഷൻ അമാനത്ത്'  (Misson Amanant) പ്രകാരം നഷ്ടപ്പെട്ട സാധനങ്ങളും വീണ്ടെടുക്കാനാകും.  റെയില്‍വേ നല്‍കുന്ന വിവരം അനുസരിച്ച്, നഷ്ടപ്പെട്ട സാധനങ്ങളുടെ, ഫോട്ടോയും  സാധനങ്ങള്‍ വീണ്ടെടുത്തത് സംബന്ധിച്ച മറ്റ് വിശദാംശങ്ങളും റെയില്‍വേ അതിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഈ വിവരങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ലഗേജ് തിരിച്ചറിയാൻ  സാധിക്കും. 


യാത്രക്കാരുടെയും അവരുടെ ലഗേജുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർപിഎഫ്  (RPF) ഈ  ലക്‌ഷ്യം മുന്‍ നിര്‍ത്തി "മിഷൻ അമാനത്ത്" ആരംഭിച്ചിട്ടുണ്ട്. ഈ നടപടിയിലൂടെ യാത്രക്കാര്‍ക്ക്  അവരുടെ ലഗേജ് നഷ്ടപ്പെട്ടാൽ അത് വളരെ എളുപ്പത്തിൽ ലഭിക്കും. 


പണവും ലാപ്‌ടോപ്പും മൊബൈലും കൂടാതെ പ്രധാനപ്പെട്ട പല രേഖകളും അഥവാ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ടിട്ടുണ്ട് എങ്കില്‍ അത് വീണ്ടെടുക്കാന്‍ ഇനി അവസരം ഉണ്ട്.  "മിഷൻ അമാനത്ത്" വഴി  നിങ്ങള്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ തിരികെ ലഭിക്കും.  


ഇതിനായി, വെസ്റ്റേൺ റെയിൽവേ വെബ്‌സൈറ്റിലെ ഡിവിഷൻ വിഭാഗത്തിൽ പോയി മുംബൈ സെൻട്രൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. മിഷൻ അമാനത് ആർപിഎഫ് ടാബിൽ യാത്രക്കാർക്ക് നഷ്ടപ്പെട്ട ലഗ്ഗേജ്  വിവരങ്ങൾ പരിശോധിക്കാം. 


വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം കഴിഞ്ഞ വർഷം 1317 യാത്രക്കാരുടെ 2.58 കോടി രൂപയുടെ സാധനങ്ങൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കണ്ടെടുത്തു. അവ ഏതൊക്കെയാണെന്ന് പരിശോധിച്ച് വിലയിരുത്തിയശേഷം യഥാർത്ഥ ഉടമകൾക്ക് കൈമാറി. ഇത്തരത്തില്‍ RPF വളരെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.