New Delhi: നിങ്ങള്‍ അടുത്തെങ്ങാനും വിമാനയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ?  എങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിമാനടിക്കറ്റില്‍ വന്‍  ഇളവ് ആണ് ഈ വിമാന കമ്പനി വാഗ്ദാനം ചെയ്യുന്നത്.  നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ പ്രമുഖ  എയര്‍ലൈനായ ഇന്‍ഡിഗോ ആണ് ഓഫറുകള്‍  വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിയ്ക്കുന്നത്.  അതായത്, ഈ ഓഫറുകള്‍  കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ ലഭിക്കൂ...   


കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക്  ഇന്‍ഡിഗോ എയര്‍ലൈന്‍സ്  (IndiGo Airlines) വിമാന ടിക്കറ്റുകളിൽ വന്‍  ഡിസ്കൗണ്ട്  ആണ്  വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റില്‍  10% വരെയാണ് ഡിസ്കൗണ്ട്.  ഈ ആനുകൂല്യം എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് നോക്കാം . 


ഇൻഡിഗോ വാക്സി ഫെയർ പ്രോഗ്രാമിന്  (Vaxi Fare programme) കീഴിലാണ് ഈ ആനുകൂല്യം ലഭിക്കുക, വാക്സിന്‍ എടുത്ത  ഉപഭോക്താക്കൾക്ക് അടിസ്ഥാന നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.  


ബുക്കിംഗ് തീയതി മുതൽ 15 ദിവസത്തിന് ശേഷമുള്ള യാത്രാ തീയതികൾക്ക് വാക്സിനേഷൻ കിഴിവ് ബാധകമാണെന്നും എയർലൈൻ അറിയിച്ചു. ഇൻഡിഗോ വെബ്സൈറ്റിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. 


Also Read: Bank Fraud: ഒരൊറ്റ ഫോൺ കോളിൽ 2.4 ലക്ഷം രൂപയുടെ തട്ടിപ്പ്, നിങ്ങൾ ഈ തെറ്റ് ചെയ്യുന്നുണ്ടോ?


ഇൻഡിഗോ വാക്സി ഫെയർ ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ എന്താണ്?  What is IndiGo VAxi Fare flight ticket offer?


വാക്‌സി ഫെയർ പ്രോഗ്രാം,  വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് മാത്രം ബാധകമായ ഒരു പ്രത്യേക നിരക്കാണ്.  യാത്രക്കാർ, സര്‍ക്കാര്‍ നല്‍കുന്ന  കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം അല്ലെങ്കിൽ എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറില്‍  ആരോഗ്യ സേതു മൊബൈൽ ആപ്പിൽ വാക്‌സിനേഷൻ സ്റ്റാറ്റസ് കാണിക്കണം,  ഇല്ലെങ്കിൽ, ആനുകൂല്യമായി ലഭിച്ച തുക നിങ്ങളില്‍ നിന്ന്, ഈടാക്കും.  


ഇൻഡിഗോയുടെ വാക്സി ഫെയർ ഓഫറിന് കീഴിൽ ഫ്ലൈറ്റ് ടിക്കറ്റ് ഡിസ്കൗണ്ട്  എങ്ങനെ ലഭിക്കും? 
How to avail flight ticket discount under IndiGo’s VAxi Fare offer?


1.  Visit IndiGo’s official website: ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്  ആയ  goindigo.in സന്ദർശിക്കുക,  


2. Select Vaxi Fare:  നിങ്ങളുടെ  arrival and departure destination, തിരഞ്ഞെടുക്കുമ്പോള്‍   Vaxi Fare option ഒപ്പം തിരഞ്ഞെടുക്കുക.


3. Make selection: ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ഡോസ്,  നിങ്ങൾ തിരഞ്ഞെടുക്കുക.


4. Choose preferred flight: ഇഷ്ടപ്പെട്ട ഫ്ലൈറ്റ് തിരഞ്ഞെടുക്കുക,  നിങ്ങളുടെ മുന്നോട്ടുള്ള ഫ്ലൈറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക.


5. Enter Beneficiary ID details: ഒരു സാധുവായ ഗുണഭോക്താവിന്‍റെ റഫറൻസ് ഐഡി നിർബന്ധമാണ്. വിശദാംശങ്ങൾ ഇവിടെ ചേർക്കുക.


6. Booking complete: ബുക്കിംഗ് പൂർത്തിയായി.  വാക്സി നിരക്ക് വിജയകരമായി പ്രയോഗിച്ചുകൊണ്ട്  നിങ്ങളുടെ  ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായി.


7. Must-carry: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നല്‍കുന്ന  കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾ കൈവശം വയ്ക്കേണ്ടതുണ്ട്, അല്ലെങ്കിൽ എയർപോർട്ട് ചെക്ക് -ഇൻ കൗണ്ടറിൽ/ബോർഡിംഗിൽ ആരോഗ്യ സേതു മൊബൈൽ ആപ്പിൽ നിങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പ്രദർശിപ്പിക്കേണ്ടതുണ്ട്.   വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കുന്നതിൽ പരാജയപ്പെടുന്ന യാത്രക്കാര്‍ക്ക്  ബോർഡിംഗ് നിരസിച്ചേക്കാം. അല്ലെങ്കില്‍  ആനുകൂല്യമായി ലഭിച്ച തുക നിങ്ങളില്‍ നിന്ന്, ഈടാക്കും.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.