Commercial LPG Price Hikes: ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒക്‌ടോബർ ആദ്യ ദിവസം ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടി ആയിരിക്കുകയാണ്.  എണ്ണക്കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.  ഇതോടെ ഇന്നുമുതൽ രാജ്യമെമ്പാടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർധവ് ഉണ്ടായിരിക്കുകയാണ്.

 


 

എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. 48.5 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.  അതായത് ഇന്നു മുതൽ വാണിജ്യ എൽപിജി സിലിണ്ടറിന്  ഡൽഹിയിൽ   1740 രൂപയായിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 39 രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ ജൂലായ് ഒന്നിന് എണ്ണ കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 30 രൂപ കുറച്ചിരുന്നു.

 

അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ (Domestic LPG Price) മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നത് വലിയൊരു ആശ്വാസമാണ്. എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് ഇത്തവണയും വർധിപ്പിച്ചത്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ വില 803 രൂപയാണ്, കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.5 രൂപയും ചെന്നൈയിൽ 918.5 രൂപയുമാണ് വില.

 

ഡൽഹി-മുംബൈ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിൻ്റെ വില എത്ര?

 

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 48.5 രൂപ വർദ്ധിപ്പിച്ചതിന് ശേഷം ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില (Commercial LPG Price) 1740 രൂപയായിട്ടുണ്ട്. അതുപോലെ മുംബൈയിൽ 1644 രൂപയിൽ നിന്ന് വാണിജ്യ സിലിണ്ടറിന്റെ വില 1692.50 ആയി ഉയർന്നു. കൊൽക്കത്തയിൽ നേരത്തെ 1802.50 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില നിലവിൽ 1850.50 രൂപയായിട്ടുണ്ട്. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 1855 രൂപയിൽ നിന്ന് 1903 രൂപയായി ഉയർന്നു. പട്‌നയിൽ1947 രൂപയിൽ നിന്നും 1995.5 രൂപയായി ഉയർന്നു, ജയ്പൂരിൽ 1719 രൂപയ്ക്ക് പകരം 1767.50 രൂപയായി വർധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.