കർഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ വിവിധ പദ്ധതികളും സ്കീമുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്. പിഎം കിസാൻ സമ്മാൻ നിധി, കിസാൻ സമൃദ്ധി കേന്ദ്രാസ്, കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം, പിഎം കൃഷി സിൻചായി യോജന തുടങ്ങിയ വിവിധ പദ്ധതികളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ പിഎം കിസാൻ സമ്മാൻ നിധിയിലൂടെ സർക്കാർ രാജ്യത്തിലെ കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇവ കൂടാതെ കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രം അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സ്കീമാണ് പിഎം കിസാൻ മാനധൻ യോജന (പിഎംകെഎംവൈ). 60 വയസ് കഴിയുന്ന കർഷകർക്ക് മാസം പെൻഷൻ നൽകുന്ന സ്കീമാണിത്. ചെറികിട ഇടത്തര കർഷകർക്കാണ് ഈ സ്കീമിലുടെ ഗുണഫലം ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഏക്കർ വരെ ഭൂമിയുള്ള 18 മുതൽ 40 വയസ് വരെയുള്ള കർഷകർക്കാണ് ഈ സ്കീമിൽ പങ്ക് ചേരാൻ സാധിക്കു. ഈ സ്കീമിലൂടെ ഏറ്റവും കുറഞ്ഞത് കർഷകന് 3000 രൂപയെങ്കിലും 60ത് വയസിന് ശേഷം പ്രതിമാസം പെൻഷനായി ലഭിക്കും. അഥവാ കർഷകൻ മരണമടഞ്ഞാൽ കുടുംബത്തിന് പെൻഷൻ തുകയുടെ 50 ശതമാനം ലഭിക്കന്നതാണ്. ഭാര്യക്ക് മാത്രമാണ് ആ ഗുണഫലം ലഭിക്കുക. 


ALSO READ : ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ മതി; ഉറപ്പുള്ള പെൻഷൻ 5000 വരെ


18 മുതൽ 40 വയസ് പ്രായം വരെയുള്ള കർഷകർക്കെ സ്കീമിന്റെ ഭാഗമാകാൻ സാധിക്കൂ. പ്രതിമാസം കുറഞ്ഞത് 55 മുതൽ 250 രൂപ വരെ നിക്ഷേപിക്കണം. 60 വയസ് തികുയുന്നത് വരെ പ്രതിമാസ നിക്ഷേപം തുടരുകയും ചെയ്യണം. 60 വയസ് പൂർത്തിയായതിന് ശേഷം നിക്ഷേപകന് അത് പെൻഷനായി അപേക്ഷിക്കാവുന്നതാണ്. തുടർന്ന് എല്ലാ മാസം ഒരു നിശ്ചിത തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്. 


ഈ നിക്ഷേപത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നിക്ഷേപം ഉണ്ട്. ഇപ്പോൾ ഒരു കർഷകൻ 100 രൂപ നിക്ഷേപിച്ചാൽ സർക്കാരും അതിലേക്ക് 100 രൂപ സർക്കാരിന്റെ ഭാഗമായി നിക്ഷേപിക്കുന്നതാണ്. സർക്കാരിന്റെ കണക്ക് പ്രകാരം ഏകദേശം രണ്ട് കർഷകർ പിഎം കിസാൻ മാനധൻ യോജനയുടെ ഭാഗമായിട്ടുണ്ട്. പിഎംകെഎംവൈയുടെ ഭാഗമായ കർഷകർക്ക് തൊഴിൽ മന്ത്രിലായത്തിന്റെ പ്രധാനമന്ത്രി ശ്രം യോഗി മാനധന യോജന, പ്രധാനമന്ത്രി വ്യാപാരി മാനധന എന്നി സ്കീമുകളുടെ ഭാഗമാകാൻ സാധിക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.