Post Office Best Scheme | 5 ലക്ഷം നിക്ഷേപിച്ചാൽ 7,05,000 രൂപ കിട്ടും; ത്രൈമാസ വരുമാനം: 10,250 രൂപ- അറിയാം സ്കീം
60 വയസ്സിനു മുകളിലുള്ളവർക്കുള്ളതാണ് സ്കീം. ഇതോടൊപ്പം വിആർഎസ് എടുത്തവർക്കും ഈ പദ്ധതിയുണ്ട്. നിലവിൽ 8.2 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് നൽകുന്നത്
കഷ്ടപ്പെട്ട് സമ്പാദിച്ച പണം സുരക്ഷിതമായി നിക്ഷേപിക്കുക എന്നത് പ്രധാനമാണ്. ഇതിന് പോസ്റ്റോഫീസിൽ മികച്ചൊരു പ്ലാനുണ്ട്. നിങ്ങൾക്ക് സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനം ഇതിലൂടെ ലഭിക്കും എന്നതാണ് പ്രത്യേകത. സീനിയർ സിറ്റിസൺ സേവിംഗ് സ്കീമാണിത്. കേന്ദ്രസർക്കാരിന്റെ കീഴിലാണീ പദ്ധതിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിൽ ഒരുമിച്ച് പണം നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് വലിയ വരുമാനം നേടാൻ കഴിയും.
ബാങ്ക് എഫ്ഡിയേക്കാൾ കൂടുതലാണ് സ്കീമിലെ പലിശ. 8.2 ശതമാനം പലിശയാണ് ഈ സേവിംഗ്സ് സ്കീമിൽ നിലവിൽ നൽകുന്നത്, ഇത് ഓരോ പാദത്തിലും മാറിക്കൊണ്ടിരിക്കും.
60 വയസ്സിനു മുകളിലുള്ളവർക്കുള്ളതാണ് സ്കീം. ഇതോടൊപ്പം വിആർഎസ് എടുത്തവർക്കും ഈ പദ്ധതിയുണ്ട്. നിലവിൽ 8.2 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് നൽകുന്നത്. ഈ സ്കീമിൽ, മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിച്ചാൽ ഓരോ പാദത്തിലും 10,250 രൂപ പലിശയിനത്തിൽ നേടാനാകും. പലിശയിൽ നിന്ന് മാത്രം 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 2 ലക്ഷം രൂപ വരെ ലഭിക്കും. പൂർണ്ണമായ കണക്ക് അറിയാം..
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം-
ഒരുമിച്ച് നിക്ഷേപിച്ച തുക-5 ലക്ഷം
നിക്ഷേപ കാലാവധി: 5 വർഷം
പലിശ നിരക്ക്: 8.2%
മെച്യൂരിറ്റി തുക: 7,05,000 രൂപ
പലിശ വരുമാനം: 2,05,000 രൂപ
ത്രൈമാസ വരുമാനം: 10,250 രൂപ
നിരവധി നേട്ടങ്ങൾ
നിക്ഷേപത്തിനുള്ള വിശ്വസനീയവും സുരക്ഷിതവുമായ ഓപ്ഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ആദായനികുതി നിയമം സെക്ഷൻ 80 സി പ്രകാരം, നിക്ഷേപകർക്ക് ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കും. ഈ പോസ്റ്റ് ഓഫീസ് പദ്ധതിയുടെ അക്കൗണ്ട് രാജ്യത്തെ ഏത് കേന്ദ്രത്തിലേക്കും മാറ്റാവുന്നതാണ്. പദ്ധതി പ്രകാരം, ഓരോ 3 മാസത്തിലും പലിശ ലഭിക്കും.
എങ്ങനെ അക്കൗണ്ട് തുറക്കാം?
പോസ്റ്റ് ഓഫീസിലോ സർക്കാർ/സ്വകാര്യ ബാങ്കിലോ അക്കൗണ്ട് തുറക്കുന്നതിന് ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, മറ്റ് കെവൈസി രേഖകൾ എന്നിവയുടെ പകർപ്പുകൾ ഫോമിനൊപ്പം സമർപ്പിക്കണം. നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന പലിശ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം എന്നതാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്റെ ഗുണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.