ദിവസം 50 രൂപ; 35 ലക്ഷം രൂപ വരെ സമ്പാദിക്കാം, കിടിലൻ പ്ലാൻ
1995 ലാണ് രാജ്യത്തെ ഗ്രാമീണർക്കായി ആരംഭിച്ചത്. 19 വയസിനും 55 വയസിനും ഇടയിലുള്ളവർക്ക് ഗ്രാം സുരക്ഷാ യോജനയിൽ നിക്ഷേപിക്കാം.
സുരക്ഷിതവും മികച്ചതുമായ ഒരു റിട്ടേൺ പ്ലാൻ നിങ്ങൾ തിരയുന്നുണ്ടോ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് പ്ലാനാണ് ഗ്രാം സുരക്ഷാ യോജന. ഈ പ്ലാന് പ്രതിദിനം 50 രൂപ മാറ്റി വെച്ച് നിങ്ങൾക്ക് 35 ലക്ഷം രൂപ വരെ സമ്പാദിക്കാം.
ആർക്കൊക്കെ നിക്ഷേപിക്കാം?
ഗ്രാമിൻ തപാൽ ലൈഫ് ഇൻഷുറൻസ് യോജന പദ്ധതിയുടെ ഭാഗമാണ് ഗ്രാം സുരക്ഷാ യോജന. ഈ പോളിസി 1995 ലാണ് രാജ്യത്തെ ഗ്രാമീണർക്കായി ആരംഭിച്ചത്. 19 വയസിനും 55 വയസിനും ഇടയിലുള്ളവർക്ക് ഗ്രാം സുരക്ഷാ യോജനയിൽ നിക്ഷേപിക്കാം.
10,000 മുതൽ 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. പ്രീമിയം അടയ്ക്കുന്നതിന് നിരവധി ഓപ്ഷനുകളുണ്ട്. നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കാം.
വരുമാനം എങ്ങനെ?
ഒരു വ്യക്തി പ്രതിമാസം 1,515 രൂപ അതായത് പ്രതിദിനം വെറും 50 രൂപ വീതം ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ വരെ റിട്ടേൺ ലഭിക്കും. നിങ്ങൾ 19 വയസ്സിൽ ഒരു ഗ്രാം സുരക്ഷാ യോജന ആരംഭിച്ചാൽ 55 വർഷത്തേക്ക് 1,515 രൂപ പ്രീമിയം അടയ്‌ക്കേണ്ടിവരും. ഇതുവഴി 35 ലക്ഷം ലഭിക്കും.
58 വയസ്സ് വരെ ഈ പ്ലാൻ എടുക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിമാസം 1463 രൂപയും 60 വയസ്സ് വരെ പ്രതിമാസം 1411 രൂപയും അടയ്‌ക്കേണ്ടിവരും. നിക്ഷേപകന് 55 വർഷത്തെ നിക്ഷേപത്തിന് 31.60 ലക്ഷം രൂപയും 58 വർഷത്തെ നിക്ഷേപത്തിന് 33.40 ലക്ഷം രൂപയും 60 വർഷത്തെ നിക്ഷേപത്തിന് 34.60 ലക്ഷം രൂപയും മെച്യുരിറ്റി തുക ലഭിക്കും.
ഗ്രാം സുരക്ഷാ യോജനയ്ക്ക് കീഴിൽ 80 വയസ്സ് പൂർത്തിയാകുമ്പോൾ തുക നിങ്ങൾക്ക് നൽകും. ഇനി പോളിസി ഉടമ മരിച്ചാൽ തുക നിയമപരമായ അവകാശികൾക്ക് ലഭിക്കും. ഗ്രാം സുരക്ഷാ യോജന വാങ്ങി 3 വർഷത്തിന് ശേഷം, ഉപഭോക്താവിന് അത് സറണ്ടർ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...