ഓഹരിവിപണിയിലേക്ക് നിരവധി കമ്പനികൾ; ലാഭം കൊയ്ത് ധനകാര്യ സ്ഥാപനങ്ങൾ, Zomato മുടക്കിയത് 229 കോടി
ഐപിഒ നടപടിക്രമങ്ങൾക്കായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങി നേട്ടമുണ്ടാക്കുന്നത്
മുംബൈ: ഓഹരി വിപണിയിൽ (Share market) ലിസ്റ്റ് ചെയ്യാൻ നിരവധി കമ്പനികൾ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ നേട്ടമുണ്ടാക്കി ധനകാര്യ സ്ഥാപനങ്ങൾ. ഐപിഒ നടപടിക്രമങ്ങൾക്കായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ഈയിനത്തിൽ വൻതുക പ്രതിഫലമായി വാങ്ങി നേട്ടമുണ്ടാക്കുന്നത്.
സൊമാറ്റോയുടെ (Zomato) ഐപിഒ കൈകാര്യം ചെയ്യുന്നതിന് ബാങ്കർമാർ ഫീസിനത്തിൽ 229 കോടി രൂപയാണ് ഈടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയുള്ള ഐപിഒകളുടെ കണക്കുനോക്കിയാൽ ഏറ്റവുംകൂടുതൽ തുകയാണിത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ക്രഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് സൊമാറ്റോയുടെ ഐപിഒയ്ക്കുപിന്നിൽ പ്രവർത്തിച്ചത്.
ഇതുവരെ വിപണിയിൽ എത്തിയ ഐപിഒകളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രൊസ്പക്ടസ് തയ്യാറാക്കുന്നതു മുതൽ റെഗുലേറ്ററിൽനിന്ന് അംഗീകാരം നേടുന്നതിനും ആഗോള നിക്ഷേപഭീമന്മാരെ ആകർഷിക്കുന്നതിന് വിദേശ വിപണികളിലെ മാർക്കറ്റിങിനും വൻതുകയാണ് സൊമാറ്റോക്ക് ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...