IDBI FD Updates: 7.75 ശതമാനം വരെ പലിശ; ഐഡിബിഐ ബാങ്കിൻറെ സ്പെഷ്യൽ എഫ്ഡി ഇനി ഡിസംബർ വരെ മാത്രമാണ്
ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ പലിശനിരക്കുകൾ നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശ നൽകുന്നുണ്ട്.
രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് ഐഡിബിഐ ബാങ്ക് മാറ്റം വരുത്തി. 375, 444 എന്നീ കാലാവധിയിലാണ് എഫ്ഡി നിക്ഷേപിക്കാനാകുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ പലിശനിരക്കുകൾ നവംബർ 12 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശ നൽകുന്നുണ്ട്.
375 ദിവസത്തെ പ്രത്യേക FD
ഇതിൽ സാധാരണ നിക്ഷേപകർക്ക് ബാങ്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്.
444 ദിവസത്തെ പ്രത്യേക FD
444 ദിവസത്തെ പ്രത്യേക എഫ്ഡിയിൽ പൊതു നിക്ഷേപകർക്ക് ബാങ്ക് 7.25 ശതമാനം പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും നൽകുന്നുണ്ട്.
ഐഡിബിഐ ബാങ്കിലെ എഫ്ഡിയുടെ പലിശ നിരക്ക്
07 ദിവസം മുതൽ 30 ദിവസം വരെ - 3 ശതമാനം
31 ദിവസം മുതൽ 45 ദിവസം വരെ- 3.25 ശതമാനം
46 ദിവസം മുതൽ 90 ദിവസം വരെ- 4 ശതമാനം
91 ദിവസം മുതൽ 6 മാസം വരെ - 4.5 ശതമാനം
6 മാസത്തെ എഫ്ഡിയിൽ, 1 ദിവസം മുതൽ 270 ദിവസം വരെ - 5.75 ശതമാനം
271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 6.25 ശതമാനം
ഒരു വർഷം മുതൽ രണ്ട് വർഷം വരെ- 6.8 ശതമാനം
2 വർഷം മുതൽ 3 വർഷം വരെ - 7 ശതമാനം
3 വർഷം മുതൽ 5 വർഷം വരെ -6.5 ശതമാനം
5 വർഷം ഒരു ദിവസം മുതൽ 10 വർഷം വരെ - 6.25 ശതമാനം
10 വർഷം ഒരു ദിവസം മുതൽ 20 വർഷം വരെ -4.8 ശതമാനം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.