Irctc Air Offer: യാത്രക്കായി ഫ്ലൈറ്റ് ടിക്കറ്റോ, ട്രെയിൻ ടിക്കറ്റോ ബുക്ക് ചെയ്യാൻ ഒരുങ്ങുകയാണോ? അതിന് മുൻപ് ഇതൊന്ന് കേട്ടോളു. Irctc വഴിയുള്ള ബുക്കിംഗുകൾക്ക് പുതിയൊരു ഓഫറുണ്ട്. ഐആർസിടിസിയുടെ 24-ാം വാർഷികത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കൾക്ക് ഈ സമ്മാനം നൽകിയിരിക്കുന്നത്. ഇതിൻ പ്രകാരം ഐആർസിടിസി വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗിൽ യാത്രക്കാർക്ക് കൺവീനിയൻസ് ഫീ ഒന്നും നൽകേണ്ടതില്ല.
ഓഫറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം മുതൽ 


സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെയുള്ള ബുക്കിംഗ് തീയതികളിൽ IRCTC-യുടെ ഈ പ്രത്യേക ഓഫർ പ്രയോജനപ്പെടുത്താം. ഫ്ലൈറ്റോ, ട്രെയിനോ എന്തായാലും ഇനി നിങ്ങൾ ഒരു കൺവീനിയൻസ് ഫീസും നൽകേണ്ടതില്ല. നിരവധി യാത്രക്കാർക്കാണ് പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുക.


കൺവീനിയൻസ് ഫീസ് എന്താണ്?


നിങ്ങൾ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിന് പുറമെ, കൺവീനിയൻസ് ഫീ എന്ന് വിളിക്കപ്പെടുന്ന തുകയും നിങ്ങളിൽ നിന്ന് ഈടാക്കും. എന്നാൽ IRCTC യുടെ എയർ ഓഫർ വഴി നിങ്ങൾ ഈ അധിക പണം ഈടാക്കേണ്ടതില്ല, നിങ്ങളുടെ പ്രിയപ്പെട്ട ക്ലാസിനും സീറ്റിനും വേണ്ടി മാത്രം തുക ചിലവഴിച്ചാൽ മതി.


ബുക്കിംഗ് നടത്താൻ


ഓഫറിനായി നിങ്ങൾ IRCTC യുടെ ഔദ്യോഗിക വെബ്സൈറ്റ് www.air.irctc.co.in സന്ദർശിക്കണം. ഇതിനുശേഷം, നിങ്ങളുടെ ലക്ഷ്യസ്ഥാനം, പുറപ്പെടൽ, മടങ്ങുന്ന സമയം എന്നിവ തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം


വിമാന ടിക്കറ്റുകളിൽ ഇളവ്


ഐആർസിടിസി അതിന്റെ ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ബുക്കിംഗിനൊപ്പം നിരവധി ഓഫറുകളും നൽകുന്നു, നിങ്ങൾക്ക് എസ്ബിഐ വിസ കാർഡ് ഉണ്ടെങ്കിൽ ഇന്ത്യൻ റെയിൽവേ വിമാന ടിക്കറ്റിന് 5% വരെ ക്യാഷ് ബാക്ക് കിട്ടും.നിങ്ങൾ EMI നെറ്റ്‌വർക്ക് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ BJFINIRCTC കോഡ് ഉപയോഗിച്ച് 300 രൂപ വരെ നേടാം.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.