IRCTC Latest News: ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷന്‍ മാറ്റാം, എങ്ങനെയെന്ന് അറിയാം
ട്രെയിന്‍ യാത്ര കൂടുതല്‍ സുഗമവും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് ഇന്ത്യന്‍ റെയില്‍വേ.
IRCTC Latest News: ട്രെയിന്‍ യാത്ര കൂടുതല്‍ സുഗമവും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് ഇന്ത്യന്‍ റെയില്‍വേ.
IRCTC യാത്രക്കാരുടെ സൗകര്യാർത്ഥം നല്‍കുന്ന ഏറ്റവും പുതിയ പരിഷ്ക്കാരമാണ് ബോർഡിംഗ് സ്റ്റേഷന്‍ മാറ്റാം എന്നുള്ളത്. അതായത്, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷന്‍ മാറ്റാന്‍ സാധിക്കും. ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം IRCTC ആണ് ഈ പുതിയ സൗകര്യം നടപ്പിലാക്കിയത്.
എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. IRCTC വെബ്‌സൈറ്റിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റിക്കഴിഞ്ഞാൽ, തുടക്കത്തില്‍ ബുക്ക് ചെയ്ത ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനില്‍ കയറാന്‍ സാധിക്കില്ല എന്നതാണ്. കൂടാതെ, ഓണ്‍ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ... അതായത്, ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ പ്രത്യേക സൗകര്യം ലഭ്യമല്ല.
IRCTC പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നതനുസരിച്ച് ബോർഡിംഗ് സ്റ്റേഷനിലെ മാറ്റം ഒരു തവണ മാത്രമേ ചെയ്യാൻ കഴിയൂ എന്നാണ്
പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മറ്റൊരു പ്രധാന കാര്യം യാത്രക്കാർ ശ്രദ്ധിക്കേണ്ടത്, ടിക്കറ്റ് മാറ്റാതെ ബോർഡിംഗ് സ്റ്റേഷൻ ഒഴികെയുള്ള സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയാൽ, അവർ പിഴയും ബോർഡിംഗ് പോയിന്‍റും പുതുക്കിയ ബോർഡിംഗ് പോയിന്‍റും തമ്മിലുള്ള നിരക്കിന്‍റെ വ്യത്യാസവും നൽകേണ്ടിവരും.
IRCTC വഴി ബോർഡിംഗ് സ്റ്റേഷൻ എങ്ങിനെ മാറ്റം....
1. ആദ്യം IRCTC വെബ്സൈറ്റ് irctc.co.in/nget/train-search-ലേക്ക് പോകുക.
2. ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
3. 'ബുക്കിംഗ് ടിക്കറ്റ് ഹിസ്റ്ററി' (Booking Ticket History) ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ട്രെയിൻ തിരഞ്ഞെടുക്കുക.
4. 'ബോർഡിംഗ് പോയിന്റ് മാറ്റുക' (Change Boarding Point) എന്ന ഓപ്ഷനില്‍ പോകുക.
5. പുതിയ ബോർഡിംഗ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.
6. സ്ഥിരീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ, നിങ്ങൾ 'OK' ക്ലിക്ക് ചെയ്യുമ്പോൾ, ബോർഡിംഗ് സ്റ്റേഷനിലെ മാറ്റത്തെക്കുറിച്ചുള്ള ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...