IRCTC Swiggy Tie Up: ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ സ്വിഗ്ഗി വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു.
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ ഇനി വിഷമിക്കേണ്ട,
ഐആർസിടിസിയും സ്വിഗ്ഗിയും കൈകോര്‍ക്കുന്നു. അതായത്, ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
ഐആർസിടിസിയുടെ (Indian Railway Catering and Tourism Corporation - IRCTC) ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഈ സൗകര്യം ലഭ്യമാകും. സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം ഉടൻ ആരംഭിക്കുമെന്നും ഐആർസിടിസി അറിയിച്ചു.
Also Read: Purnima 2024: ഫെബ്രുവരി മാസത്തെ പൗര്‍ണ്ണമിയില്‍ കന്നിരാശിയിൽ അത്ഭുതകരമായ യോഗം, ഈ 3 രാശിക്കാരില്‍ സമ്പത്ത് വര്‍ഷിക്കും!!
"2015 ലെ സെബിയുടെ റെഗുലേഷൻസ് 30 അനുസരിച്ച്, ഐആർസിടിസി, ബണ്ടൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (Swiggy Foods) മുൻകൂർ ഓർഡർ ചെയ്ത ഭക്ഷണ വിതരണത്തിനായി ചേർന്നിട്ടുണ്ട്. ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിലൂടെ, ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, പരീക്ഷണാടിസ്ഥാനത്തില്‍ നാല് റെയിൽവേ സ്റ്റേഷനുകളിൽ അതായത് ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ബണ്ടൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (സ്വിഗ്ഗി ഫുഡ്സ്) മുഖേനയുള്ള ഇ-കാറ്ററിംഗ് സേവനം ഉടൻ ലഭ്യമാകും,” ഐആർസിടിസി പറയുന്നു.
അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള ഇൻവെസ്‌കോ, സ്വിഗ്ഗിയുടെ മൂല്യം 8.3 ബില്യൺ ഡോളറായി ഉയർത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. റെഗുലേറ്ററി ഫയലിംഗുകൾ പ്രകാരം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ആഗോള അസറ്റ് മാനേജ്‌മെന്‍റ് കമ്പനി സ്വിഗ്ഗിയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻവെസ്‌കോ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്‍റെ മൂല്യം ഏകദേശം 7.85 ബില്യൺ ഡോളറായി ഉയർത്തി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.