തിരുവനന്തപുരം: സഹകരണ ബാങ്ക് ഉപയോക്താക്കൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്കിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇനി മുതൽ മറ്റേത് ബാങ്കുകളേക്കാൾ പലിശ കേരളത്തിൽ സഹകരണ ബാങ്കുകളിൽ നിന്നും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ മാറ്റം വരുത്തിയിരിക്കുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കാണ്. എന്നാൽ കേരളബാങ്കിൻറെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശയിൽ മാറ്റമുണ്ടാവില്ല. പ്രാഥമിക സഹകരണ ബാങ്കുകളിൽ ഇനി മുതൽ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. വിശദമായ പലിശ നിരക്ക് ചുവടെ 


പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്


15 ദിവസം മുതൽ 45 ദിവസം വരെ 6%.
46 ദിവസം മുതൽ 90 ദിവസം വരെ 6.50%.
91 ദിവസം മുതൽ 179 ദിവസം വരെ 7.25%.
180 ദിവസം മുതൽ 364 ദിവസം വരെ 7.50%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%.
രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%.
 (മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50% (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)


കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്


15 ദിവസം മുതൽ 45 ദിവസം വരെ 5.50%.
46 ദിവസം മുതൽ 90 ദിവസം വരെ 6%.
91 ദിവസം മുതൽ 179 ദിവസം വരെ 6.25%.
180 ദിവസം മുതൽ 364 ദിവസം വരെ 7%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.
രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75%.
 (മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50% (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്


15 ദിവസം മുതൽ 45 ദിവസം വരെ 6%.
46 ദിവസം മുതൽ 90 ദിവസം വരെ 6.50%.
91 ദിവസം മുതൽ 179 ദിവസം വരെ 7.50%.
180 ദിവസം മുതൽ 364 ദിവസം വരെ 7.75%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%.
രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.75%.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്


15 ദിവസം മുതൽ 45 ദിവസം വരെ 5.50%.
46 ദിവസം മുതൽ 90 ദിവസം വരെ 6%.
91 ദിവസം മുതൽ 179 ദിവസം വരെ 6.75%.
180 ദിവസം മുതൽ 364 ദിവസം വരെ 7.25%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.
രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 7.75%.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.