ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 പതിപ്പ് ജിയോ സിനിമ ആപ്ലിക്കേഷൻ സൗജന്യമായി ഓൺലൈനിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സൗജന്യ സംപ്രേഷണത്തിന് ഒരുങ്ങുന്നു. അടുത്തതായി നടക്കാൻ പോകുന്ന പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളായ ഏഷ്യ കപ്പും ഐസിസി ക്രിക്കറ്റ് ലോകകപ്പും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യമായി സംപ്രേഷണം ചെയ്യും. ക്രിക്കറ്റിന് കൂടുതൽ ജനകീയ വൽക്കരിക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഷ്യ കപ്പും ലോകകപ്പും കൂടുതൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിലേക്കെത്തിക്കാനാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് സൗജന്യമാക്കിയതെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തലവൻ സജിത് ശിവാനന്ദൻ പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ ജിയോ സിനിമ ഐപിഎൽ 2023 സൗജന്യമായി സംപ്രേഷണം ചെയ്തതോടെ ഡിസ്നി പ്ലസിന് ഉപയോക്താക്കളുടെ കണക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഡിസ്നി പ്ലസിന് ആകെ വരുമാനത്തിൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നുയെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം ഐപിഎൽ അവസാനിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ആരംഭിച്ചതോടെ ഡിസ്നി പ്ലസിന് അവർക്ക് നഷ്ടമായ ഉപയോക്താക്കളെ തിരികെ ലഭിക്കാനും തുടങ്ങി.


ALSO READ : WTC 2023 final: രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തിരിച്ചുവരവ്; ഓസീസിനെ എറിഞ്ഞിട്ടു


സൗജന്യമായി ക്രിക്കറ്റ് മത്സരം സംപ്രേഷണം ആരംഭിച്ചതോടെ കായിക ബിസിനെസ് മേഖലയിൽ പുതിയ ചരിത്രമാണ് ജിയോ തുടക്കം കുറിച്ചത്. ഇതെ തുടർന്ന് ഒരു ലൈവ് മത്സരം കാണാൻ 3.2 കോടി പേർ ഒരു ആപ്ലിക്കേഷനിൽ ഒത്തുചേർന്നുയെന്ന റെക്കോർഡ് ജിയോക്കൊപ്പമാണ്. ഐപിഎൽ 2023 ഫൈനൽ മത്സരമായ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെയാണ് ജിയോ സിനിമ ആ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ജിയോ സൗജന്യ സംപ്രേഷണ ആരംഭിക്കുന്നതിന് മുമ്പ് ഒരു ക്രിക്കറ്റ് മത്സരം ഓൺലൈനിൽ കാണാൻ ചുരങ്ങിയത് ഒരു പ്രേക്ഷകന് ചിലവഴിക്കേണ്ടിയിരുന്നത് 299 രൂപയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഫിഫ ലോകകപ്പ് ടൂർണമെന്റോടെയാണ് ജിയോ സിനിമ സൗജന്യമായി കായിക മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ആരംഭിച്ചത്.


ഇത്തവണ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണ അവകാശം രണ്ട് വ്യത്യസ്ത സ്ഥാപനങ്ങൾക്കാണ് ബിസിസഐ നൽകിയത്. 2023-27 വരെയുള്ള ഐപിഎൽ മത്സരങ്ങളുടെ സാറ്റ്ലൈറ്റ് അവകാശം സ്റ്റാർ നെറ്റ്വർക്കിന് നൽകിയപ്പോൾ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് റിലയൻസിന്റെ വയകോം 18നാണ്. 2027 വരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ഇന്ത്യയിലെ മാധ്യമവകാശം സ്റ്റാർ-ഡിസ്നി നെറ്റ്വർക്ക് സ്വന്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.