Kerala Budget 2023 Expectations : കേരളത്തിന്റെ റവന്യു ചിലവിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് സംസ്ഥാന ജീവനക്കാരുടെ ശമ്പളം, പെൻഷൻ വിതരണവുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഞ്ചും മൂന്നും ശതമാനങ്ങൾ വീതമാണ് ശമ്പളം പെൻഷൻ വിതരണത്തിൽ റവന്യു ചിലവിൽ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള ചിലവ് നിയന്ത്രിക്കാനും റവന്യു ചിലവുകൾ യുക്തിസഹമാക്കാനും ഇന്ന് സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരെ അമ്പാടെ തള്ളാൻ സാധ്യതയില്ല. ക്ഷാമബത്തയിലെയും പെൻഷനിലെയും കുടിശ്ശിക തീർത്ത് അവരെ ആശ്വസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുക എന്നതാണ് വിലയിരത്തലുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെൻഷൻ ഉപയോക്തക്കൾ പെൻഷനിലെ പരിഷ്കരണത്തെ തുടർന്നുണ്ടായ കുടിശ്ശിക നേരത്തെ നാല് ഗഡുക്കളായി നൽകനായിരുന്നു സംസ്ഥാന ധനകാര്യ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കുടിശ്ശികയുടെ രണ്ട് ഗഡുക്കൾ മാത്രമെ  നൽകാൻ സാധിച്ചുള്ളൂ. ബാക്കിയുള്ള രണ്ട് ഗഡുക്കൾ ഈ സാമ്പത്തിക വർഷത്തിൽ നൽകുയും 2022-23 സാമ്പത്തിക വർഷത്തിലെ കുടിശ്ശിക അടുത്ത വർഷത്തേക്കും നീക്കി വെച്ചേക്കും.


ALSO READ : Kerala Budget 2023 : സംസ്ഥാന ബജറ്റ്; എപ്പോൾ, എവിടെ ലൈവായി കാണാം?


ഡിഎ വർധന എത്ര കാണും?


ജീവനക്കാരിലേക്ക് വരുമ്പോൾ 2021 മുതൽ 11 ശതമാനം ഡിഎ കുടിശ്ശികയാണ് ബാക്കി നിൽക്കുന്നത്. അതിൽ കുറഞ്ഞപക്ഷം രണ്ട് ശതമാനമെങ്കിലും ഇത്തവണ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയേക്കുമെന്നാണ് പ്രതീക്ഷ വെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ജീവനക്കാരെ മുശിപ്പിക്കാതിരിക്കാനുമായി ഒരു ചെറിയ ശതമാനം ക്ഷാമബത്ത് കുടിശ്ശിക നൽകുമെന്ന് ഇത്തവണത്തെ ബജറ്റിൽ പറയാൻ സാധ്യതയുണ്ട്. 


സംസ്ഥാന ബജറ്റ് 2023 :  എപ്പോൾ എവിടെ കാണാം?


നാളെ സംസ്ഥാന നിയമസഭ വെച്ചാണ് മന്ത്രി കെ.എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണം നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് മന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങും. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ബജറ്റ് അവതരണം നീണ്ടേക്കാം. സംസ്ഥാന ബജറ്റ് ലൈവായി ടിവിയിൽ എല്ലാ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ നിയമസഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സഭ ടിവിയിൽ ലൈവ് സംപ്രേഷണം ഉണ്ടാകുന്നത്. വ്യക്തമായി വിവരണത്തോടെ സീ മലയാളം ന്യൂസ് ലൈവിലും നിങ്ങൾക്ക് സംസ്ഥാന ബജറ്റ് ലൈവായി കാണാൻ സാധിക്കുന്നത്. സീ മലയാളം ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെയും നിങ്ങൾക്ക് ലൈവ് സംപ്രേഷണം കാണാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ