Kerala Budget 2023 : സംസ്ഥാന ബജറ്റ്; എപ്പോൾ, എവിടെ ലൈവായി കാണാം?
Kerala Budget 2023 Live Streaming : രാവിലെ ഒമ്പത് മണിക്ക് മന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ച് തുടങ്ങും
Kerala Budget 2023 Live : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ടുയെന്ന് ആരോപിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നാകും എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാന ഈ വർഷവും സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമെന്ന് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്. അങ്ങനെ ഇരിക്കെ അത് തരണം ചെയ്യാനുള്ള എന്ത് നടപടികളാകും സംസ്ഥാനം സ്വീകരിക്കുകയെന്നതും അറിയാൻ കാത്തിരിക്കുകയാണ്.
പൊതു കടം വർധിച്ചതും, കേന്ദ്ര ബജറ്റിലെ അവഗണനയും ചിലവ് വർധിക്കുന്നതും തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ജനം കേൾക്കാൻ കാത്തിരിക്കുന്നത്. കിഫ്ബിയെ പൂർണമായും തഴയുമോ, അതോ മറ്റെന്തെങ്കിലും പദ്ധതി മുന്നോട്ട് വെക്കുമോ എന്നതാണ് ബജറ്റിൽ കാത്തിരിക്കുന്ന മറ്റൊരു കാര്യം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി ലഭിക്കാത്ത സാഹചര്യത്തിൽ മറ്റ് പ്രോജെക്ടുകൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമോ എന്നും പ്രതീക്ഷ നൽകുന്നുണ്ട്.
അതേസമയം മന്ത്രി നേരത്തെ അറിയിച്ച നികുതി, ഫീസ് വർധന എത്രയാകും എന്ന കണക്ക് കൂട്ടലകളിലാണ് ജനം. ആരെയും ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ മാത്രമെ നികുതി, ഫീസ് വർധനകൾ ഉണ്ടാകുയെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു. നികുതി കൂടാതെ വേറെ നിർവാഹമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന ബജറ്റ് 2023 : എപ്പോൾ എവിടെ കാണാം?
നാളെ സംസ്ഥാന നിയമസഭ വെച്ചാണ് മന്ത്രി കെ.എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണം നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് മന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങും. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ബജറ്റ് അവതരണം നീണ്ടേക്കാം. സംസ്ഥാന ബജറ്റ് ലൈവായി ടിവിയിൽ എല്ലാ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ നിയമസഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സഭ ടിവിയിൽ ലൈവ് സംപ്രേഷണം ഉണ്ടാകുന്നത്. വ്യക്തമായി വിവരണത്തോടെ സീ മലയാളം ന്യൂസ് ലൈവിലും നിങ്ങൾക്ക് സംസ്ഥാന ബജറ്റ് ലൈവായി കാണാൻ സാധിക്കുന്നത്. സീ മലയാളം ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെയും നിങ്ങൾക്ക് ലൈവ് സംപ്രേഷണം കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...