Today`s Gold Rate: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; പവന് 55,000 കടന്നു
Kerala Gold Rate Today: ഇന്നലെ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്ന് 6885 രൂപയാണ് ഒരു ഗ്രാമിന്റെ വില.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഒരു പവന് ഇന്ന് കൂടിയത് 480 രൂപയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,080 രൂപയാണ് വില. ഒരു ഗ്രാമിന് 6885 രൂപയാണ് ഇന്നത്തെ വില. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബർ 2 മുതൽ 5 വരെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വർധിച്ചത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.
ഈ മാസത്തെ സ്വർണനിരക്ക്
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്റ്റംബർ 18 : 54,800
സെപ്റ്റംബർ 19 : 54,600
സെപ്റ്റംബർ 20 : 55,080
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.