Kerala Gold Price: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്, പവന് 160 രൂപ കൂടി
18 കാരറ്റ് സ്വർണത്തിനും 20 രൂപ ഗ്രാമിന് കൂടിയിട്ടുണ്ട്. ഇതോടെ 4000 രൂപയ്ക്കാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി.
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില കൂടി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4840 രൂപയ്ക്കാണ് ഇന്ന് സ്വർണ വിപണി. 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. പവന് 160 രൂപ കൂടിയതോടെ 38,720 രൂപയായി.
18 കാരറ്റ് സ്വർണത്തിനും 20 രൂപ ഗ്രാമിന് കൂടിയിട്ടുണ്ട്. ഇതോടെ 4000 രൂപയ്ക്കാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 32000 രൂപയാണ് ഇന്നത്തെ വില.
മാർച്ച് 10ന് കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. റെക്കോർഡ് ഇടിവാണ് സ്വർണ വിലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമായിരുന്നു വ്യാഴാഴ്ച കുറഞ്ഞത്. ഗ്രാമിന് 4820 രൂപയും ഒരു പവന് 38560 രൂപയുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണത്തിന്റെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...