തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 53280 രൂപയും, ​ഗ്രാമിന് 6660 രൂപയുമാണ് ഇന്നത്തെ സ്വർണ്ണവില. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 52920 രൂപയും, ​ഗ്രാമിന് 6615 രൂപയുമായിരുന്നു വില. ആ​ഗോള തലത്തിൽ സ്വർണ്ണം ചെറിയ ലാഭത്തിലാണ് ബുധനാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ ഇടിവ് വന്നതോടെ ഉപഭോക്താക്കൾ സ്വർണ്ണം അഡ്വാൻസ് ബുക്ക് ചെയ്യുന്നത് വർദ്ധിച്ചിരുന്നു. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ ചെറിയ കുറവുണ്ട്. 86.40 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 1000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില ഇന്ന് കുറഞ്ഞത്. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!


ഏപ്രിൽ1- പവന് 680 രൂപ വർധിച്ച് 50,880 ആയി
ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയി
ഏപ്രിൽ3- പവന് 600 രൂപ വർധിച്ച് 51,280 ആയി
ഏപ്രിൽ4- പവന് 400 രൂപ വർധിച്ച് 51,680 ആയി
ഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയി
ഏപ്രിൽ6- പവന് 1160 രൂപ വർധിച്ച് 52,280 ആയി
ഏപ്രിൽ7- വിലയിൽ മാറ്റമില്ല. 52,280ൽ തുടരുന്നു
ഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയി
ഏപ്രിൽ9- പവന് 200 രൂപ വർധിച്ച് 52,800 ആയി
ഏപ്രിൽ10- പവന് 80 രൂപ വർധിച്ച് 52,880 ആയി
ഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയി
ഏപ്രിൽ12- പവന് 800 രൂപ വർധിച്ച് 53,760 ആയി
ഏപ്രിൽ13- പവന് 560 രൂപ കുറഞ്ഞ് 53,200 ആയി
ഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നു
ഏപ്രിൽ15- പവന് 440 രൂപ വർധിച്ച് 53,640 ആയി
ഏപ്രിൽ16- പവന് 720 രൂപ വർധിച്ച് 54,360 ആയി
ഏപ്രിൽ17- വിലയിൽ മാറ്റമില്ല. 54,360ൽ തുടരുന്നു 
ഏപ്രിൽ18- പവന് 240 രൂപ കുറഞ്ഞ് 54,120 ആയി
ഏപ്രിൽ19- പവന് 400 രൂപ വർധിച്ച് 54,520 ആയി
ഏപ്രിൽ20- പവന് 80 രൂപ കുറഞ്ഞ് 54,440 ആയി
ഏപ്രിൽ21- വിലയിൽ മാറ്റമില്ല. 54,440ൽ തുടരുന്നു 
ഏപ്രിൽ22- പവന് 400 രൂപ കുറഞ്ഞ് 54,040 ആയി
ഏപ്രിൽ23- പവന് 1120 രൂപ കുറഞ്ഞ് 52,920 ആയി