Kerala Gold Rate: ഇതെങ്ങോട്ടാ കുതിപ്പ്? 57,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
ഇന്ന് 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
തിരുവനന്തപുരം: വൻ കുതിപ്പ് നടത്തി സംസ്ഥാനത്തെ സ്വർണവില. ഇന്ന് വർധിച്ചത് 360 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 57,120 ആണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഉപഭോക്താൾക്ക് വലിയ തിരിച്ചടിയാണ് വില ഉയരുന്നത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. ഇതായിരുന്നു ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ ഇന്ന് വില ഉയർന്നതോടെ ഇതായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Also Read: Kerala Rain Update: അതിശക്തമായ മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഈ മാസത്തെ സ്വർണവില അറിയാം...
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56,800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഒക്ടോബർ 14 നും 56960 ആയിരുന്നു വില. ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയി. ഒക്ടോബർ 16ന് 360 രൂപ കൂടി 57,120 രൂപയായി വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.