Kerala Gold Rate: ഇന്നും ആശ്വാസം; സ്വർണവിലയിൽ മാറ്റമില്ല, നിരക്കറിയാം
80 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 80 രൂപ കുറഞ്ഞിരുന്നു. 58,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. നവംബർ 7ന് വില ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞിരുന്നു. എന്നാൽ നവംബർ 8ന് 680 രൂപ പവന് കൂടിയതോടെ സ്വർണവില വീണ്ടും ഉയരത്തിലേക്ക് എത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10 രൂപ കുറഞ്ഞ് 7275ൽ എത്തി.
ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവിലയാണ് പെട്ടെന്ന് ബ്രേക്കിട്ടത്. തുടർന്ന് വീണ്ടും മുന്നേറുകയാണ്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് നവംബർ 7ന് സ്വര്‍ണവിലയിൽ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
നവംബർ മാസത്തിലെ സ്വർണ വില അറിയാം...
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയിട്ടുണ്ട്. നവംബർ 9ന് 80 രൂപ കുറഞ്ഞ് 58200 ആയി. നവംബർ 10ന് സ്വർണവിലയിൽ മാറ്റമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.