Kerala Gold Price Today 01.02.2024 : അങ്ങനെ ഒന്നും കുറയത്തില്ലയെന്ന ഭാവത്തിൽ സംസ്ഥാനത്തെ സ്വർണവില. നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണ ദിവസമായ ഇന്നും സ്വർണത്തിന്റെ വില ഉയർന്നു. ഫെബ്രുവരി മാസം വില വർധനയോടെ തുടങ്ങിയത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ് നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്വർണത്തിന്റെ വില വർധിക്കുന്നത്. ഇതോടെ ഒരു പവന് വില 46,500 രൂപ പിന്നിട്ടു.  കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്തെ സ്വർണവിലയിൽ ഇതെ ട്രെൻഡ് തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഇന്ന് ഫെബ്രുവരി ഒന്നാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 15 രൂപയാണ് കൂടിയത്. പവന് ഇന്ന് ഉയർന്നത് 120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,815 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,520 രൂപയാണ്.


ALSO READ : Gold Rate Today : താഴത്തില്ലെടാ...! തുടരെ വർധിച്ച് സംസ്ഥാനത്തെ സ്വർണവില


ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഫെബ്രുവരി 1 - 46,520 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


ഇന്നത്തെ വെള്ളി വില


അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 20 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.80 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.