Kerala Gold Rate: വൻ കുതിപ്പിന് പിന്നാലെ താഴേക്കിറങ്ങി സ്വർണവില; ഇന്നത്തെ നിരക്കറിയാം
Today`s Gold Rate: ഒക്ടോബർ 29നാണ് സ്വർണവില 59,000ഉം കടന്ന് മുന്നോട്ട് പോയത്. 58,9600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 58,960 ആയിട്ടുണ്ട് വില. 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളിൽ 59,000 കടന്ന സ്വർണവില വീണ്ടും ഇടിഞ്ഞ് 58,000ൽ എത്തിയിട്ടുണ്ട്. ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് ഒരു പവന് കുറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ സ്വർണവില 60000 ത്തിൽ ഉടൻ എത്തും എന്ന ആശങ്കയ്ക്കിടെയാണ് നവംബർ തുടങ്ങിയതോടെ കുറഞ്ഞത്. ഈ മാസം സ്വർണവിപണിയിൽ പ്രതീക്ഷയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബർ മാസത്തിന്റെ അവസാന ദിനം സ്വർണ വില വർധിച്ച് പുതിയ റെക്കോർഡ് വിലയായി 59640ൽ എത്തിയിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.