Kerala Gold Price Today 11.04.2024 : ഏപ്രിൽ മാസത്തിൽ ഒരോ ദിവസം പിന്നിടുമ്പോഴും സ്വർണവില പുതിയ സർവ്വകാല റെക്കോർഡുകളാണ് സ്ഥാപിക്കുന്നത്. ഈ മാസം ആരംഭിച്ച പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ എട്ട് തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്ക് റെക്കോർഡ് ഭേദിച്ചിട്ടുള്ളത്. തുടരെ സ്വർണത്തിന്റെ നിരക്ക് റെക്കോർഡ് സ്ഥാപിച്ച് സംസ്ഥാനത്തെ സ്വർണവില പവന് 53,000ത്തിന്റെ അരികിൽ എത്തി. ഇന്ന് ഏപ്രിൽ 11-ാം തീയതി വ്യാഴാഴ്ചയിലും സ്വർണത്തിന്റെ വില ഉയർന്ന് പുതിയ റെക്കോർഡിട്ടു. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വില വർധനയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


ഇന്നത്തെ സ്വർണവില


ഇന്ന് ഏപ്രിൽ 11-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 10 രൂപയാണ്. ഒരു പവന് ഇന്ന് ഉയർന്നത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,620 രൂപ. പവന്റെ (എട്ട് ഗ്രാം) വില 52,960 രൂപയാണ്.


ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)


ഏപ്രിൽ 1 - 50,880 രൂപ (680 രൂപ കൂടി)


ഏപ്രിൽ 2 - 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)


ഏപ്രിൽ 3 - 51,280 രൂപ (600 രൂപ കൂടി)


ഏപ്രിൽ 4 - 51,680 രൂപ (400 രൂപ കൂടി)


ഏപ്രിൽ 5 - 51,320 രൂപ (320 രൂപ കുറഞ്ഞു.)


ഏപ്രിൽ 6 - 52,280 രൂപ (960 രൂപ കൂടി)


ഏപ്രിൽ 7 - 52,280 രൂപ (വിലയിൽ മാറ്റമില്ല)


ഏപ്രിൽ 8 - 52,520 രൂപ (240 രൂപ കൂടി)


ഏപ്രിൽ 9 - 52,600 രൂപ (80 രൂപ കൂടി)


ഏപ്രിൽ 10 - 52,880 രൂപ (280 രൂപ കൂടി)


ഏപ്രിൽ 11 - 52,960 രൂപ (80 രൂപ കൂടി. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


ഇന്നത്തെ വെള്ളി വില


അതേസമയം ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88.50 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.