തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.  എന്നാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!


ഇന്നലെ സ്വർണത്തിന് പവന് 80 രൂപ വർധി വച്ച് 56,960 ആയിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 7120 ആയി. അതെ വിലയാണ് ഇന്നും തുടരുന്നത്.  സ്വർണവിലയിൽ ഈ വർദ്ധനവ് ആഭരണപ്രേമികൾക്ക് ശരിക്കും ഒരു തിരിച്ചടിയായിരിക്കുകയാണ്. 


Also Read: വർഷങ്ങൾക്ക് ശേഷം ദസറയിൽ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണകാലം ഒപ്പം ധനമഴ!


ഈ മാസത്തിന്റെ ആദ്യ ദിനം 56400 രേഖപ്പെടുത്തിയ സ്വർണവില മുന്നോട്ട് തന്നെയാണ്.  മെയ് മാസത്തിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.  


ഈ മാസത്തെ സ്വർണവില അറിയാം...


ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ആയ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.