തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ  ഭേദിച്ചു കൊണ്ട് കുതിപ്പൊന്ന് ഇടറിയ സ്വർണവില വീണ്ടും അടിച്ചുകേറി. ഈ മാസം നാലാം തീയതി 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ ഇടിയുകയായിരുന്നു.  പക്ഷെ ഇന്നിതാ ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും അടിച്ചുകയറുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!


ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്.  ഗ്രാമിന് ഇന്ന് വർധിച്ചത് 70 രൂപയാണ്.  ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7095 ആണ്. സ്വർണ്ണം റെക്കോർഡ് വിലയായ 57000 കടക്കും എന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വില് ഇടിഞ്ഞത്.  നാലു ദിവസത്തിനിടെ ഒന്നും രണ്ടുമല്ല 760 രൂപയാണ് വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയത്.  


Also Read: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നവരാത്രിയിൽ ഇവർ പൊളിക്കും!


ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.  പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു.  ഒക്ടോബർ 4 ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായി 56960 എത്തിയിരുന്നു. തുടര്ന്ന് 3 ദിവസം അതെ വിലയിൽ നിന്ന ശേഷം വീണ്ടും വിലയിടിയുകയായിരുന്നു. 


ഈ മാസത്തെ സ്വർണവില അറിയാം...


ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഇന്നിതാ വീണ്ടും ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്