Gold Rate Today : 44,000 കടന്ന് സ്വർണവില; ഇന്ന് വില കൂടി
Kerala Gold Price Today : ഒരു ഗ്രാം സ്വർണത്തിന് 12 രൂപയാണ് ഇന്ന് കൂടിയത്.
Gold Price Today Jul 18 2023 : 44,000ത്തിലേക്ക് തിരികെയെത്തിയ സ്വർണവിലയിൽ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം നേരിയ തോതിൽ വില കുറഞ്ഞെങ്കിലും ഇന്ന് ജൂലൈ 17ന് സ്വർണത്തിന്റെ വില 44,000ത്തിന് മുകളിലെത്തി ചേർന്നിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 96 രൂപ വർധിച്ചു. ജൂലൈ 18 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ഈടാക്കുന്നത് 5,510 രൂപയാണ്. 44,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. അതേസമയം വെള്ളി വില പത്ത് പൈസ കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 81.50 രൂപയാണ് ഈടാക്കുന്നത്.
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ജൂലൈ 4 -43,320
ജൂലൈ 5 - 43,320
ജൂലൈ 6 - 43,400
ജൂലൈ 7 - 43,320
ജൂലൈ 8 - 43,640
ജൂലൈ 9- 43,640
ജൂലൈ 10 - 43,560
ജൂലൈ 11 - 43,560
ജൂലൈ 12 - 43,720
ജൂലൈ 13 -44,000
ജൂലൈ 14 - 44,000
ജൂലൈ 15 - 44,000
ജൂലൈ 16 - 44,000
ജൂലൈ 17 - 43,984
ജൂലൈ 18 - 44,080
ALSO READ : Gold Rate Today: തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില; പവന് 44,000 തന്നെ
ജൂലൈ മാസത്തിലും സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാണാൻ സാധിടച്ചിരുന്നത്. എന്നാൽ പത്താം തീയതിക്ക് ശേഷം സ്വർണവില കൂടി വരികയായിരുന്നു. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.
ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. തുടർന്ന് പത്താം തീയതി പവന് 80 രൂപ കുറഞ്ഞു. ജൂലൈ 11ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ 12ന് വില പവന് 120 കൂടുകയും ചെയ്തു. ശേഷം ഇന്നലെ പവന് 280 രൂപ കൂടി സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തിച്ചു. അതേ നിരക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് തുടർന്നു. തുടർന്ന് ഇന്നലെ ജൂലൈ 17-ാം തീയതി സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 96 രൂപ വർധിക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...