Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി
Kerala Gold Rate Today 27th March 2024 : മാർച്ച് മാസത്തിൽ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 2760 രൂപയുടെ വർധനവാണ്.
Kerala Gold Price Today 27.03.2024 : മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിച്ച് ഇപ്പോൾ ഇതാ പൊന്നിന്റെ വില അരലക്ഷം രൂപയുടെ അരികിൽ എത്തി. എന്നാൽ സ്വർണവില കുറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം 48,000ത്തിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ന് മാർച്ച് 27-ാം തീയതി ബുധനാഴ്ച ഇന്നലെ സ്വർണവില കുറഞ്ഞതിന്റെ ഇരിട്ട വർധിച്ചു. ഇതോടെ വീണ്ടും സംസ്ഥാനത്തെ സ്വർണനിരക്ക് 49000ത്തിന്റെ മുകളിൽ എത്തി.
മാർച്ച് മാസത്തിൽ ഇതുവരെ സ്വർണവില ഉയർന്നിട്ടുള്ളത് 2760 രൂപയാണ്. 46,000ത്തിൽ നിന്നും പൊന്നിന്റെ വിലയാണ് 20 ദിവസങ്ങൾകൊണ്ടാണ് 49,000 രൂപയിൽ എത്തിയത്. മാർച്ച് ഏഴാം തീയതിയിൽ ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വർണത്തിന്റെ വില 49,000 കടക്കുന്നതും. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.
ALSO READ : Gold Rate Today : ഹാവൂ... ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞത് ഇത്രയാണ്
ഇന്നത്തെ സ്വർണവില
ഇന്ന് മാർച്ച് 27-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 20 രൂപയാണ്. ഒരു പവന് കൂടിയത് 160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,135 രൂപ. പവന്റെ (എട്ട് ഗ്രാം) വില 49,080 രൂപയാണ്.
മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)
മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി)
മാർച്ച് 6 - 47,760 രൂപ (200 രൂപ കൂടി)
മാർച്ച് 7 - 48,080 രൂപ (320 രൂപ കൂടി)
മാർച്ച് 8- 48,200 രൂപ (120 രൂപ കൂടി)
മാർച്ച് 9 - 48,600 രൂപ (400 രൂപ കൂടി.)
മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 12 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 13 - 48,280 രൂപ (320 രൂപ കുറഞ്ഞു)
മാർച്ച് 14 - 48,480 രൂപ (200 രൂപ കൂടി)
മാർച്ച് 15 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 16 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 17 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 18 - 48,320 രൂപ (120 രൂപ കുറഞ്ഞു)
മാർച്ച് 19 - 48,640 രൂപ (320 രൂപ കൂടി)
മാർച്ച് 20 - 48,640 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 21 - 49,440 രൂപ (800 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
മാർച്ച് 22 - 49,080 രൂപ (360 രൂപ കുറഞ്ഞു)
മാർച്ച് 23 - 49,000 രൂപ (80 രൂപ കുറഞ്ഞു)
മാർച്ച് 24 - 49,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 25 - 49,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 26- 48,920 രൂപ ((80 രൂപ കുറഞ്ഞു)
മാർച്ച് 22 - 49,080 രൂപ (160 രൂപ കൂടി)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്നും വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 30 പൈസയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.20 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.