Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില കൂപ്പുകുത്തി. സ്വർണാഭരണ പ്രേമികൾക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Rupee Vs Dollar: ദീപാവലിക്ക് മുന്‍പ് രൂപയുടെ മൂല്യം വീണ്ടും ഇടിയാം, ഡോളറിനെതിരെ 84 രൂപ കടന്നേക്കും 
 
സെപ്റ്റംബര്‍ മാസം അവസാന വാരം ഉണ്ടായ കുതിപ്പിന് ശേഷമാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയാണ് കുറഞ്ഞത്‌. പവന്  80 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,260 രൂപയിലും പവന്  42,080 രൂപയിലുമാണ് ചൊവാഴ്ച വ്യാപാരം നടക്കുന്നത്.


Also Read:  Tarot Horoscope October 2023: ഈ 5 രാശിക്കാർക്ക് വന്‍ സാമ്പത്തിക നേട്ടം, ലക്ഷ്മി ദേവി ഭാഗ്യത്തിന്‍റെ വാതിലുകൾ തുറക്കും


അതേസമയം, തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 5,320 രൂപയിലും പവന് 42,560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.  ഇതോടെ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് വന്നിട്ടുണ്ട്. അതായത്, ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് രണ്ട് ദിവസത്തിനുള്ളില്‍ കുറഞ്ഞിരിയ്ക്കുന്നത്. 


കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വിപണിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് ആഗോള വിപണിയിലെ ഇടിവ് ആണ് കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് സെപ്റ്റംബർ അവസാന ആഴ്ചയോടെയാണ് സ്വർണ വിലയിൽ ചാഞ്ചാട്ടം ആരംഭിച്ചത്. 


അടുത്തിടെ സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 8 നായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു അന്നത്തെ വിപണി വില. ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 19 ന് രേഖപ്പെടുത്തിയ 44,160 രൂപയാണ്. 


അതേസമയം, രാജ്യാന്തര വിപണിയിലും സ്വർണവില ഇടിയുകയാണ്. സെപ്റ്റംബറിൽ രാജ്യാന്തര സ്വർണവില 120 ഡോളറിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 


സ്വര്‍ണവിപണി പരിശോധിച്ചാല്‍ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക് 43,000 ത്തിനും  44,200 ഇടയില്‍ നിലകൊള്ളുകയാണ്. അതായത്, വിലയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില നില കൊള്ളുന്നത്‌. 


വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. ഒരു കിലോ വെള്ളിക്ക് ചെന്നൈയിൽ 79,300 രൂപയാണ് വില. അതേ സമയം മുംബൈയിൽ 75,800 രൂപയും ഡൽഹിയിൽ 75,800 രൂപയും കൊൽക്കത്തയിൽ 75,800 രൂപയുമാണ് വിപണി വില. 


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ