Kerala Gold Rate: പൊന്നും വിലയെന്ന് പറഞ്ഞാൽ ഇതാണ്, 45000 കടന്ന് സ്വർണ്ണ വില
Kerala Gold Price Today: അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾ, കരുതൽ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതെല്ലാം വില കൂടാൻ കാരണമായിട്ടുണ്ട്
Gold Price Kerala: : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. ഇന്നത്തെ വർധനയോടെ പവന് 45000-ന് മുകളിലാണ് സ്വർണ്ണ വില എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടായ മാറ്റമാണ് സ്വർണ്ണവില വർധിക്കാൻ കാരണമായത്. പവന് 760 രൂപ കൂടി വർധിച്ചതോടെ 44,240 രൂപയിൽ നിന്ന് വില 45000 കടന്നു.മാർച്ച് 18 നായിരുന്നു അവസാനം ആയി സ്വർണ്ണ വില ഉയർന്നത്
ഒറ്റ നോട്ടത്തിൽ
സ്വര്‍ണവില ഗ്രാമിന് ഇന്ന് 5625 രൂപയും പവന് 45000 രൂപയുമാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്.
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95 രൂപയായി ഉയർന്നിരുന്നു . ഇന്ന് അത് 60 രൂപയായി. ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 90 രൂപയും . ഇന്നലെ 50 രൂപയുമായിരുന്നു.
വ്യത്യാസം ഒറ്റ നോട്ടത്തിൽ
ഇന്നലെ സ്വർണ്ണം പവന് 44,240 രൂപയായിരുന്നു ഇന്ന് 760 രൂപ വർധിച്ച് 45000-ൽ എത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 5,530 രൂപയായിരുന്നത് ഇന്ന് 95 രൂപ വർധിച്ച് 5,625 രൂപയായി.24-കാരറ്റ് സ്വർണ്ണത്തിന് 6,033 രൂപയായിരുന്നത് 103 രൂപ വർധിച്ച് 6,136 രൂപയായി. ഇന്നലെ 48,264 രൂപയായിരുന്നു ഒരു പവൻ 24 കാരറ്റിൻൻറെ വില. ഇന്നത് 49,088.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...