തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ്ണത്തിന് 320 രൂപ കൂടി. ഇതോടെ ഒരു പവന് ഇന്ന് 38040 രൂപയായി. രണ്ട് ദിവസത്തിനിടെയിൽ 960 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഇന്നലെയും 200 രൂപ കുറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വില കൂടിയതോടെ  ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായി.  40 രൂപയുടെ വർധനവാണ്  ഇതിലുണ്ടായത്.  കഴിഞ്ഞ ദിവസം  25 രൂപ കുറഞ്ഞിരുന്നു. 4755 രൂപയാണ് ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില . വില വർധിച്ചതോടെ 18 കാരറ്റ് സ്വർണത്തിന്റെ വിലയും കൂടി. 


ALSO READ: Gold and Silver Price: സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്, മൂന്നാം ദിവസവും ഉയര്‍ന്ന നിരക്കില്‍


35 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത്. ഇതോടെ 18 ഗ്രാം സ്വർണത്തിന് 3930 രൂപയായി വിപണി വില. അതേസമയം വെള്ളി വിലയിൽ സംസ്ഥാനത്ത് മാറ്റമില്ല. വെള്ളി ഒരു ഗ്രാമിന് 100 രൂപ തന്നെയാണ് ഇപ്പോഴും. 


ALSO READ: Gold and Silver Rate on June 7: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്, ഗ്രാമിന് 25 രൂപ കുറഞ്ഞു


 


കഴിഞ്ഞ ഒരാഴ്ചയിലെ സ്വർണ വില ചുവടെ


ജൂൺ 10 - 38200 രൂപ
ജൂൺ 11 - 38680 രൂപ
ജൂൺ 12 - 38680 രൂപ
ജൂൺ 13 -38680 രൂപ
ജൂൺ 14 - 37920 രൂപ
ജൂൺ 15 - 37720 രൂപ


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.