തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിതരണം ഇനി ഒരു മാസത്തിൽ രണ്ട് ഘട്ടങ്ങളിലായി നടത്തും. മുൻഗണന വിഭാഗം അതായത് മഞ്ഞ, പിങ്ക് നിറത്തിലുള്ള കാർഡ് ഉടമകൾക്ക് മാസത്തിന്റെ 15-ാം തീയതി വരെയുള്ള ദിവസങ്ങളിൽ റേഷൻ നൽകും. ബാക്കിയുള്ള കാർഡ് ഉടമകൾക്ക് (നീല, വെള്ള) 15-ാം തീയതിക്ക് ശേഷം റേഷൻ നൽകുന്നതാണ്. ഇ-പേസ് മെഷിൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് പുതിയ വിതരണരീതി പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മാസവസാനങ്ങളിൽ തിരക്കും ഇതിലൂടെ ഒഴിവാക്കാനും കൂടിയാണ് ഈ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഏത് കാർഡുടമകൾക്ക് യാതൊരു നിയന്ത്രണമില്ലാതെ മാസത്തിൽ ഏത് ദിവസവും റേഷൻ വാങ്ങാൻ സാധിക്കുമായിരുന്നു. അതേസമയം പരിഷ്കരിച്ച വിതരണ രീതി കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണ്. മുൻഗണന വിഭാഗക്കാർ മാസാദ്യം (15-ാം തീയതിക്ക് മുമ്പ്) റേഷൻ വാങ്ങാൻ സാധിച്ചില്ലെങ്കിൽ 15ന് ശേഷമെത്തിയാൽ റേഷൻ നൽകുമോ എന്നതിൽ വ്യക്തമല്ല. ഇങ്ങനെ സംഭവിച്ചാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമം ലംഘിക്കുന്നതിന് തുല്യമാകും.


ALSO READ : Veena George: ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2 മാസത്തിനുള്ളില്‍ ഒഴിപ്പിക്കണം: വീണാ ജോർജ്


ഇവയ്ക്ക് പുറമെ എൻപിഐ കാർഡുമകൾക്ക് (അഗതി, അനാഥ,  വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള കാർഡ്) എന്നു വന്ന് റേഷൻ വാങ്ങാമെന്ന് പുതുക്കിയ വിതരണരീതിയിൽ പറയുന്നില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷ്ണറുടെ ശുപാർശ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ റേഷൻ രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യാൻ ഉത്തരവിറക്കിയത്. 


നേരത്തെ ഇ-പോസ് മെഷിന്റെ തകരാറിനെ തുടർന്ന് ഏഴ് ജില്ലകളിലായി തിരിച്ച് റേഷൻ വിതരണം സർക്കാർ നടത്തിയിരുന്നു. ഏഴ് ജില്ലകളിൽ രാവിലെയും ബാക്കിയുള്ള ജില്ലകൾക്ക് വൈകിട്ടും എന്ന രീതിയിലായിരുന്നു റേഷൻ വിതരണം നടത്തിയത്. എന്നാൽ ഈ വിതരണരീതി പരാജയമായതോടെ സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.