Kia Carnival India Sales: മുഖ്യമന്ത്രിയുടെയും വണ്ടി, കിയ കാർണിവൽ ഇന്ത്യയിൽ വിൽപ്പന നിർത്തി
Kia Carnival India: ഇന്ത്യയിൽ വിൽപ്പന നടത്തിയ കാർണിവൽ പഴയ മോഡലായിരുന്നു. അന്താരാഷ്ട്രതലത്തിൽ വാഹനത്തിൻറെ ന്യൂ ജനറേഷൻ മോഡൽ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
കിയ കാർണിവൽ ഇനി ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ല. കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ പ്രധാന വിൽപ്പന മോഡലുകളിൽ ഒന്നായ കിയ 2020-ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്നോവ ക്രിസ്റ്റ പോലുള്ള വാഹനങ്ങൾക്ക് ബദലായാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.അതേസമയം ടൊയോട്ട വെൽഫയർ പോലുള്ള ആഡംബര MPV കളെ വെച്ച് നോക്കിയാൽ ഇത് താങ്ങാനാവുന്ന ഒരു ഓപ്ഷൻ കൂടിയായിരുന്നു . പ്രീമിയം ഇന്റീരിയറും 40 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഹൈ-എൻഡ് ലക്ഷ്വറി ഫീച്ചറുകളും വാഹനത്തെ വ്യത്യസ്തമാക്കി.
ഇന്ത്യയിൽ വിൽപ്പന നടത്തിയ കാർണിവൽ പഴയ മോഡലായിരുന്നു. അന്താരാഷ്ട്രതലത്തിൽ വാഹനത്തിൻറെ ന്യൂ ജനറേഷൻ മോഡൽ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഇത് താമസിക്കാതെ ഇന്ത്യൻ വിപണിയിലേക്കും എത്തിക്കാനാണ് കമ്പനിയുടെ പ്ലാൻ.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്‌ക്രീൻ, ഇരട്ട സൺറൂഫുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെ കൂടാതെ പവർഡ് ടെയിൽഗേറ്റ്, വൺ-ടച്ച് പവർ സ്ലൈഡിംഗ് ഡോറുകൾ, വെന്റിലേറ്റഡ്, 10-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും വാഹനത്തിലുണ്ട്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), കോർണറിങ് ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ അസിസ്റ്റും എന്നിവയും വാഹനത്തിൻറെ സുരക്ഷ വർധിപ്പിക്കുന്നു.200 പിഎസും 440 എൻഎം ടോർക്കും നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിൻറെ കരുത്ത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനുള്ളത്.
ഇന്ത്യയിലേക്ക് മടങ്ങുമോ?
2023-ൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ നാലാം തലമുറ കാർണിവൽ കിയ നേരത്തെ പ്രദർശിപ്പിച്ചിരുന്നു . മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റും കൂടുതൽ മാച്ചോ ലുക്കുമായാണ് പുതിയ തലമുറ കാർണിവൽ വരുന്നത് . അതേസമയം കിയ ഇപ്പോഴും അതിന്റെ ന്യൂ-ജെൻ MPV-യ്‌ക്കായി ഇന്ത്യൻ വിപണിയെ വിശകലനം ചെയ്യുകയാണ്, എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, 2024-ൽ പുതിയ തലമുറ കിയ കാർണിവൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...