Kitex ഇനി ഒരു രുപ പോലും കേരളത്തിൽ നിക്ഷേപിക്കില്ല : Sabu M Jacob
തെലങ്കാനിയിൽ തങ്ങൾക്ക് ലഭിച്ച് രാജകീയമായ സ്വീകരണമാണ് ലഭിച്ചതെന്ന് സാബു എം ജേക്കബ് അറിയിച്ചു. പ്രാരംഭഘട്ടത്തിൽ ആയിരം കോടിയുടെ നിക്ഷേപമാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങൾ അടുത്ത രണ്ടാഴ്ചക്കുള്ളിൽ തീരുമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Kochi : കേരളത്തിലേക്ക് ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല എന്ന് കിറ്റെക്സ് (Kitex) എംഡി സാബു എം ജോക്കബ്. തെലങ്കാനിയിൽ ആയിരം കോടി നിക്ഷേപ ചർച്ചയ്ക്ക് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളെ സംസാരിക്കവെയാണ് സാബു എം ജേക്കബ് (Sabu M Jacob) ഇക്കാര്യം അറിയിച്ചത്.
കൂടാതെ കുന്നത്ത്നാട് എംഎൽഎക്കും എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾക്കെതിരെയും സാബു എം ജേക്കബ് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു. ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി എറണാകുളത്തെ എംഎൽഎമാർ കാണിച്ചു തന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Kitex: കേരളത്തെ അപമാനിക്കാൻ ആസൂത്രിത ശ്രമം, കിറ്റക്സിനെതിരെ മുഖ്യമന്ത്രി
തെലങ്കാനിയിൽ തങ്ങൾക്ക് ലഭിച്ച് രാജകീയമായ സ്വീകരണമാണ് ലഭിച്ചതെന്ന് സാബു എം ജേക്കബ് അറിയിച്ചു. പ്രാരംഭഘട്ടത്തിൽ ആയിരം കോടിയുടെ നിക്ഷേപമാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങൾ അടുത്ത രണ്ടാഴ്ചക്കുള്ളിൽ തീരുമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രോജക്ടിനായി രണ്ട് പാർക്കുകളിൽ സന്ദർശനം നടത്തിയെന്ന് സാബു ജേക്കബ് അറിയിച്ചു. ഒന്ന് വാറങ്കൽ ജില്ലയിലും മറ്റേത് ജനറൽ പാർക്കുമാണ്. വ്യവസായ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അവസാന ഘട്ട ചർച്ചയും നടത്തിയാണ് കിറ്റെക്സ് സംഘം ഇന്ന് കൊച്ചിയിലെത്തിയത്. വ്യവസായി മന്ത്രി കെ.ടി രാമറാവുമായി രണ്ട് വട്ടം കിറ്റെക്സിന്റെ സംഘം ചർച്ച നടത്തിയിരുന്നു.
കുന്നത്തുനാട്ടിലെ എംഎൽഎയോട് എറണാകുളം ജില്ലയിലെ മറ്റ് കടപ്പെട്ടിരിക്കുമെന്ന് സാബു എം ജേക്കബ് അറിയിച്ചു. കാരണം തങ്ങൾക്ക വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാൻ സാധിക്കുമെന്ന് എറണാകുളത്തെ എംഎൽഎമാരും ചാലക്കുടി എംപിയുമാണ് അദ്ദേഹ തുറന്നടിക്കുകയും ചെയ്തു. അവരോട് തനിക്ക് നന്ദി മാത്രമെ പറയാനുള്ളു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനത്തിന് തനിക്ക് പ്രതികരിക്കാനില്ല എന്ന് കിറ്റെക്സ് എംഡി പറഞ്ഞു.
തങ്ങൾ ഒരു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് തെലങ്കാനയിലേക്ക് തിരിച്ചത്. എന്നാൽ മന്ത്രിയുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകളും മറ്റും കാണാൻ ഇടയായതോടെ തെലങ്കാനയിലെ വ്യവസായ സാധ്യതകൾ ഒട്ടനവധിയുണ്ടെന്ന് മനസിലാക്കാൻ സാധിച്ചുയെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ALSO READ : Kitex: കിറ്റക്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനയച്ച കത്ത് പുറത്ത്
തെലങ്കാനയ്ക്കു പുറമെ കർടണാടക ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തങ്ങൾക്ക് ക്ഷണം ലഭിച്ചുയെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായിട്ടുള്ള ചർച്ചയ്ക്കാണ് ക്ഷെണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഈ തീരുമാനത്തോടെ കേരളത്തിന് എന്തെങ്കിലും മാറ്റമുണ്ടായാൽ അത് നല്ലതാണ്. താൻ ആരുമായും ചർച്ചയ്ക്ക് തയ്യറാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. 61 ലക്ഷം പേരാണ് കേരളത്തിന് പുറത്ത് ജോലി തേടി പോയിരിക്കുന്നത്. 75 ലക്ഷത്തോളം പേരാണ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ഇപ്പോഴും കേരളത്തിലുള്ളത്. തങ്ങൾ കേരളത്തിൽ ഇത്രയും കാലമായി ഏകദേശം 15,000ത്തോളം പേർക്ക് ജോലി നൽകിട്ടുണ്ട്. ഇത്രയധികം സൗകര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾ നൽകുമ്പോൾ കേരളത്തിൽ ഈ ആട്ടും തുപ്പു സഹിച്ചത് കേരളത്തിലുള്ളവർക്ക് വേണ്ടിയാണ്. ഇന്ത്യയിൽ എവിടെയാണെങ്കിലും കേരളത്തിൽ നിന്നുള്ളവർക്ക് ജോലി ഉറപ്പായിരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy