Kotak Mahindra Bank FD Rate Hike: സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ കൊട്ടക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ പലിശ ബാധകമാകുന്നത്.ജൂലൈ ഒന്ന് വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വന്നു.

 

ബാങ്കിൻറെ വെബ്സൈറ്റിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം മുതിർന്ന പൗരന്മാർക്ക് എഫ്ഡിയിൽ ഉയർന്ന പലിശനിരക്ക് ലഭിക്കും. 2.5 ശതമാനം മുതൽ 6.4 ശതമാനം വരെയാണ് ലഭിക്കുന്ന പലിശ. കുറച്ചത് ഏഴ് ദിവസവും പരമാവധി 10 വർഷവുമാണ് നിക്ഷേപ കാലാവധി.നിക്ഷേപ കാലാവധിയും പലിശ നിരക്കും ചുവടെ

 

 
കാലാവധി  പലിശ മുതിർന്ന പൗരന്മാരുടെ പലിശ
7-14 ദിവസം 2.5 ശതമാനം 3 ശതമാനം
15-30 2.5 ശതമാനം 3 ശതമാനം
31-45  3 ശതമാനം 3.5 ശതമാനം
46-90  3 ശതമാനം 3.5 ശതമാനം
91-120  3.5 ശതമാനം 4 ശതമാനം
121-179  3.5 ശതമാനം 4 ശതമാനം
180 ദിവസം 4.75 ശതമാനം 5.25 ശതമാനം
270 ദിവസം 4.75 ശതമാനം 5.25 ശതമാനം
271-363 ദിവസം 4.75 ശതമാനം 5.25 ശതമാനം
364 ദിവസം 5.25 ശതമാനം 5.75 ശതമാനം
365-389 ദിവസം 5.5 ശതമാനം 6 ശതമാനം
390 ദിവസം 5.75 ശതമാനം 6.25 ശതമാനം
391 ദിവസം-23 മാസം 5.75 ശതമാനം 6.25 ശതമാനം
23 മാസം 5.75 ശതമാനം 6.25 ശതമാനം
2-3 വർഷം 5.75 ശതമാനം 6.25 ശതമാനം
3-4 വർഷം 5.9 ശതമാനം 6.4 ശതമാനം
4-5 വർഷം 5.9 ശതമാനം 6.4 ശതമാനം
5-10 വർഷം 5.9 ശതമാനം 6.4 ശതമാനം
     
     
     

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.