Life Certificate Update: സർക്കാ‌ർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് അവരുടെ തുടർന്നുള്ള ജീവിതം സു​ഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വരുമാന മാർ​ഗങ്ങളിലൊന്നാണ് പെൻഷൻ. അതിനാൽതന്നെ മുടക്കമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന   നിയമപരമായ ന‌ടപടികൾ യഥാസമയം ചെയ്യേണ്ടത് പെൻഷൻകാരുടെ കടമയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Luck of Monday Born: അതീവ ഭാഗ്യശാലികളാണ് തിങ്കളാഴ്ച ജനിച്ചവര്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഉന്നത വിജയം ഉറപ്പ് 


 


കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് എല്ലാ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ പെൻഷൻകാരും നവംബർ മാസത്തിൽ വാർഷിക ലൈഫ് സർ‌ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. 
 കാരണം മുടങ്ങാതെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്  ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് ആവശ്യമാണ്. 


Also Read:  Weekly Horoscope Tarot Reading: അടുത്ത 7 ദിവസം ഏറെ ശുഭകരം, മാളവ്യ രാജയോഗം നല്‍കും വന്‍ നേട്ടങ്ങൾ! ടാരറ്റ് ജാതകം അറിയാം   


വാർഷിക ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ട അവസാന തീയതി 2023 നവംബർ 30 ആണ്.  ലൈഫ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ ആറിയാം. 


വാർഷിക ലൈഫ് സർട്ടിഫിക്കേറ്റ് എങ്ങനെ സമർപ്പിക്കാം?


പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതിനായി വാർഷിക ലൈഫ് സർട്ടിഫിക്കേറ്റ് ഏറെ അത്യാവശ്യമാണ്. രണ്ട് രീതിയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാന്‍ സാധിക്കും. നേരിട്ട് പേപ്പർ രൂപത്തിലുള്ളതും അല്ലെങ്കില്‍  ഡിജിറ്റൽ രേഖയായും സമര്‍പ്പിക്കാം. 


സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസ് കഴിഞ്ഞവർക്ക്) വീട്ടിലിരുന്നും കോമൺ സർവീസ് സെന്റർ (സിഎസ്‍സി), പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക്, 50ലധികം അംഗങ്ങളുള്ള പെൻഷൻ വെൽഫെയർ അസോസിയേഷൻ ഓഫീസ് മുഖേന നേരിട്ട് ഹജാരായും ഡിജിറ്റൽ മാർഗത്തിലൂടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.


ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?


നവംബർ അവസാനത്തോടെ ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിച്ചില്ലെങ്കിൽ, ഡിസംബർ മാസം മുതലുള്ള പെൻഷൻ ലഭിക്കുകയില്ല. അതേസമയം ഇപ്പോൾ സമർപ്പിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിന് 2024 നവംബർ 30 വരെയാണ് സാധുത ഉണ്ടായിരിക്കുക.


ലൈഫ് സർട്ടിഫിക്കറ്റ് വൈകി സമർപ്പിച്ചാൽ?


പെൻഷൻ വിതരണ സംവിധാനത്തിൽ എപ്പോഴാണോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അപ്ഡേറ്റ് ചെയ്യുന്നത്, തൊട്ടടുത്ത മാസം മുതൽ മുടങ്ങിയ പെൻഷൻ തുക സഹിതം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും.  എന്നിരുന്നാലും തുടർച്ചയായി മൂന്ന് വർഷമോ അതിലധികം കാലയളവിലോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാതിരുന്നാൽ, വീണ്ടും പെൻഷൻ ലഭിക്കുന്നതിന് കേന്ദ്ര പെൻഷൻ അക്കൗണ്ടിംഗ് ഓഫീസർക്ക് നിശ്ചിത ഏജൻസി മുഖേന ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.